Sat. Nov 23rd, 2024

മാ​ങ്ങാ​ട്ടി​ട​ത്ത് 37 വീ​ടു​ക​ൾ കൈ​മാ​റി

മാ​ങ്ങാ​ട്ടി​ട​ത്ത് 37 വീ​ടു​ക​ൾ കൈ​മാ​റി

കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടാം ഘ​ട്ട​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച 37 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റി. 60 വീ​ടു​ക​ളാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത്. ര​ണ്ടു മാ​സ​ത്തി​ന​കം മ​റ്റു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ട​മ​സ്ഥ​ർ​ക്ക് കൈ​മാ​റാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു​വ​രു​ക​യാ​ണ്. മ​ന്ത്രി എം.​ബി. രാ​ജേ​ഷ് താ​ക്കോ​ൽ കൈ​മാ​റി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​സി. ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​സ്. അ​നി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​ർ. ഷീ​ല വി​ശി​ഷ്ടാ​തി​ഥി​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. ബ​ഷീ​ർ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്​ ടി. ​ബാ​ല​ൻ, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, പി.​പി. രാ​ഗേ​ഷ്, ഇ​ബ്രാ​ഹിം പ​ഞ്ചാ​ര, മി​ഥു​ൻ ക​ണ്ടം​കു​ന്ന്, എ​ൻ.​വി. ശ്രീ​ജ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ്​ കെ. ​ശാ​ന്ത​മ്മ സ്വാ​ഗ​ത​വും അ​സി. സെ​ക്ര​ട്ട​റി പി. ​ല​തീ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!