കെ.എം.സി.സി ത്വാഇഫ് സ്ഥാപക നേതാവും സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റും ത്വാഇഫിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ഹരിത രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയും ഏവർക്കും സുപരിചിതനുമായ തലശ്ശേരി നെട്ടൂർ കുന്നോത്ത് മണക്കണ്ടത്തിൽ അബ്ദുറഹ്മാൻ എന്ന എം.എ റഹ്മാൻ (66) നിര്യാതനായി.
42 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് 2021 ഡിസംബറിലാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.
നാട്ടിലെത്തി മുസ്ലിംലീഗിന്റെ തലശ്ശേരി മുൻസിപ്പൽ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്, കുന്നോത്ത് മഹല്ല് കമ്മിറ്റി ഉപാധ്യക്ഷൻ, കുന്നോത്ത് പ്രവാസി കൂട്ടം വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു.
ഭാര്യ: ഹഫ്സത്ത്, മക്കൾ: അഫ്നാസ് (ജിദ്ദ), ഷൈമ. മയ്യിത്ത് കുന്നോത്ത് ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും കബറടക്കത്തിലും ത്വാഇഫിൽ നിന്നുള്ള സുഹൃത്തുക്കളും കെ.എം.സി.സി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.