Tue. Dec 3rd, 2024

മലയോരത്ത് വീണ്ടും കിണർ പ്രവൃത്തിക്കിടെ അപകടം

മലയോരത്ത് വീണ്ടും കിണർ പ്രവൃത്തിക്കിടെ അപകടം

ഇ​രി​ട്ടി: ക​ടു​ത്ത ജ​ല​ക്ഷാ​മം കാ​ര​ണം കി​ണ​റു​ക​ൾ വ​റ്റി​ത്തു​ട​ങ്ങി​യ​തോ​ടെ കി​ണ​ർ വൃ​ത്തി​യാ​ക്കാ​നും ആ​ഴം കൂ​ട്ടാ​നും മ​റ്റും ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​ക്കി​ടെ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച ആ​റ​ളം ഫാ​മി​ൽ കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വിന് കി​ണ​റ്റി​ൽ വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റു. പു​ന​ര​ധി​വാ​സ മേ​ഖ​ല​യാ​യ ബ്ലോ​ക്ക് 10ൽ ​ സൗ​മി​ഷാ​ണ് അപകടത്തിൽപെട്ടത്. ഇ​യാ​ളെ വ​നം വ​കു​പ്പി​ന്റെ ആ​ർ.​ആ​ർ.​ടി സം​ഘ​വും പേ​രാ​വൂ​രി​ൽ നി​ന്നു​മെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പേ​രാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം സൗ​മി​ഷി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​ര​ഴ്ച​ക്കി​ട​യി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത് കി​ണ​ർ അ​പ​ക​ട​മാ​ണ് ആ​റ​ളം ഫാ​മി​ലേ​ത്. ക​ഴി​ഞ്ഞ 25ന് ​പേ​ര​ട്ട ആ​ന​ക്കു​ഴി​യി​ൽ സു​ലേ​ഖ ച​ന്ദ്രോ​ത്തി​ന്റെ കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ തൊ​ഴി​ലാ​ളി സ​ന്തോ​ഷ് (40) ക​യ​ർ പൊ​ട്ടി കി​ണ​റി​ൽ വീ​ണു സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ആ​റു മീ​റ്റ​ർ താ​ഴ്ച​യു​ള്ള കി​ണ​റി​ൽ വീ​ണ് കൈ​കാ​ലു​ക​ളു​ടെ എ​ല്ലു​ക​ൾ പൊ​ട്ടി​യ നി​ല​യി​ൽ കി​ട​ന്ന സ​ന്തോ​ഷി​നെ ഇ​രി​ട്ടി​യി​ൽ​നി​ന്നും എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യാ​ണ് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ഇ​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സം വെ​ള്ളി​യാ​ഴ്ച എ​ടൂ​രി​ലാ​ണ് മ​റ്റൊ​രു വ​ലി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​ടൂ​ർ കോ​റ റോ​ഡി​ൽ പാ​യം പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ പു​ത്ത​ല​ത്ത് വീ​ട്ടി​ൽ പ്ര​ശാ​ന്ത് കു​മാ​റി​ന്റെ 18 കോ​ൽ താ​ഴ്ച​യു​ള്ള കി​ണ​റി​ന്റെ അ​ടി​വ​ശം ചെ​ങ്ക​ൽ കൊ​ണ്ട് കെ​ട്ടു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം. കി​ണ​റി​ന​ക​ത്ത് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ട മൂ​ന്നു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മേ​ലെ കി​ണ​റി​ന് മു​ക​ൾ​ഭാ​ഗ​ത്ത് ചെ​ങ്ക​ൽ കി​ണ​റി​ന​ക​ത്തേ​ക്ക് ഇ​റ​ക്കു​ന്ന​തി​നാ​യി മ​ര​ത്ത​ടി​ക​ൾ​കൊ​ണ്ട് കെ​ട്ടി​യ തൂ​ക്ക് ത​ക​ർ​ന്ന് മ​ര​ത്ത​ടി​ക​ളും ക​ല്ലും ക​ല്ല് ഇ​റ​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​യും അ​ട​ക്കം വീ​ഴു​ക​യാ​യി​രു​ന്നു. നാ​ലു​പേ​ർ​ക്കും പ​രി​ക്കേ​റ്റു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!