Fri. Nov 1st, 2024

മഴ: സ്കൂൾ വാഹനങ്ങൾ പരിശോധിച്ചു

മഴ: സ്കൂൾ വാഹനങ്ങൾ പരിശോധിച്ചു

ത​ല​ശ്ശേ​രി: വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ത​ല​ശ്ശേ​രി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്തി. ത​ല​ശ്ശേ​രി സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ സ്കൂ​ൾ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് പ്രീ ​മ​ൺ​സൂ​ൺ ചെ​ക്കി​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ൽ 23 വാ​ഹ​ന​ങ്ങ​ൾ മ​തി​യാ​യ ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി തി​രി​ച്ച​യ​ച്ചു. വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ, സ്പീ​ഡ് ഗ​വ​ർ​ണ​ർ, വൈ​പ്പ​ർ, ഫ​യ​ർ എ​ക്സ്റ്റിം​ഗ്യൂ​ഷ​ർ, ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ്, സീ​റ്റി​ന്റെ ഗു​ണ​നി​ല​വാ​രം തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ത​ല​ശ്ശേ​രി ജോ. ​ആ​ർ.​ടി.​ഒ ഷാ​ന​വാ​സ് ക​രീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​പി. രാ​ജേ​ഷ്, അ​ജി​ത് ജെ. ​നാ​യ​ർ, അ​ഖി​ൽ തു​ട​ങ്ങി​യ​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ഫി​റ്റ്ന​സ് രേ​ഖ​പ്പെ​ടു​ത്തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ജോ. ​ആ​ർ.​ടി.​ഒ സ്റ്റി​ക്ക​റും പ​തി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​തെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ജോ. ​ആ​ർ.​ടി.​ഒ അ​റി​യി​ച്ചു. 

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!