Sun. Jan 12th, 2025

കൃ​ഷി​യി​ട​ങ്ങ​ൾ കൈ​യ​ട​ക്കി വാ​ന​ര​പ്പ​ട; നൊ​മ്പ​രം ഉ​ള്ളി​ലൊ​തു​ക്കി ക​ർ​ഷ​ക​ർ

കൃ​ഷി​യി​ട​ങ്ങ​ൾ കൈ​യ​ട​ക്കി വാ​ന​ര​പ്പ​ട; നൊ​മ്പ​രം ഉ​ള്ളി​ലൊ​തു​ക്കി ക​ർ​ഷ​ക​ർ

ശാ​സ്താം​കോ​ട്ട​യി​ലെ കു​ര​ങ്ങു​ക​ൾ

ശാ​സ്താം​കോ​ട്ട​യി​ലെ കു​ര​ങ്ങു​ക​ൾ

കേ​ള​കം: മ​ല​യോ​ര​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വാ​ന​ര​പ്പ​ട കൈ​യ​ട​ക്കി വി​ള​ക​ൾ ന​ശി​പ്പി​ച്ച് വി​ഹ​രി​ക്കു​മ്പോ​ൾ പ്ര​തി​ഷേ​ധ​വും നൊ​മ്പ​ര​വും ഉ​ള്ളി​ലൊ​തു​ക്കി ക​ർ​ഷ​ക​സ​മൂ​ഹം. ക​ണി​ച്ചാ​ർ, കൊ​ട്ടി​യൂ​ർ, ആ​റ​ളം, കോ​ള​യാ​ട്, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ പാ​ട​ത്ത് വി​ള​യു​ന്ന​തി​പ്പോ​ൾ നൊ​മ്പ​രം മാ​ത്രം.

ആ​​റ​​ളം വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ല്‍​നി​​ന്നും കൊ​ട്ടി​യൂ​ർ, ക​ണ്ണ​വം വ​ന​ങ്ങ​ളി​ൽ​നി​ന്നും കൂ​​ട്ട​​ത്തോ​​ടെ​​യെ​​ത്തു​​ന്ന കു​​ര​​ങ്ങു​​ക​​ളാ​​ണ് പ​​ക​​ല​​ന്തി​​യോ​​ളം മ​​ണ്ണി​​ല്‍ പ​​ണി​​യെ​​ടു​​ക്കു​​ന്ന ​ക​​ര്‍​ഷ​​ക​​ന്‍റെ ജീ​​വി​​ത​​ത്തി​​ലെ വി​​ല്ല​​ന്‍​മാ​​ര്‍. കു​​ര​​ങ്ങി​​ന്‍കൂ​​ട്ടം തെ​​ങ്ങി​​ന്‍​തോ​​പ്പി​​ലെ​​ത്തി ക​​രി​​ക്കു​​ക​​ളും ഇ​​ള​​നീ​​രു​​മെ​​ല്ലാം വ്യാ​​പ​​ക​​മാ​​യി ന​​ശി​​പ്പി​​ക്കു​​ക​​യാ​​ണ്.

കു​​ര​​ങ്ങി​​ന്‍​കൂ​​ട്ടം ബാ​​ക്കി​​യാ​​ക്കി പോ​​കു​​ന്ന തേ​​ങ്ങ​​ക​​ള്‍ പ​​റി​​ക്കാ​​ന്‍ ആ​​ളെ വി​​ളി​​ക്കാ​​റി​​ല്ല. കാ​​ര​​ണം തെ​​ങ്ങു​​ക​​യ​​റ്റ കൂ​​ലി കൊ​​ടു​​ത്തു ക​​ഴി​​ഞ്ഞാ​​ല്‍ ന​​ഷ്ട​​മാ​​യി​​രി​​ക്കും ഫ​​ലം. ഒ​​രു​​തെ​​ങ്ങ് ക​​യ​​റാ​​ന്‍ 40 രൂ​​പ​​യാ​​ണു ന​​ല്‍​കേ​​ണ്ട​​ത്. ഇ​​നി പൊ​​ഴി​​ഞ്ഞു​​വീ​​ഴു​​ന്ന തേ​​ങ്ങ ശേ​​ഖ​​രി​​ക്കാ​​മെ​​ന്നു​​വെ​​ച്ചാ​​ല്‍ അ​​തു കാ​​ട്ടു​​പ​​ന്നി​​യും തി​​ന്നും.

മ​​ട​​പ്പു​​ര​​ച്ചാ​​ല്‍, പെ​​രു​​മ്പു​​ന്ന, ഓ​ടം തോ​ട് ഭാ​​ഗ​​ത്തെ എ​​ല്ലാ ക​​ര്‍​ഷ​​ക​​രു​​ടെ​​യും സ്ഥി​​തി സ​​മാ​​ന​​മാ​​ണ്. വാ​​ഴ, മ​​ര​​ച്ചീ​​നി, ഫ​​ല​​വ​​ര്‍​ഗ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യും കു​​ര​​ങ്ങു​​ക​​ള്‍ ന​​ശി​​പ്പി​​ക്കു​​ക​​യാ​​ണ്. വാ​​ഴ​​ക്ക​​ന്നു​​ക​​ള്‍ കീ​​റി ഉ​​ള്ളി​​ലെ കാ​​മ്പ് തി​​ന്നു​​ക​​യും പ​​തി​​വാ​ണ്. കൂ​​ടാ​​തെ മൂ​​പ്പെ​​ത്താ​​ത്ത വാ​​ഴ​​ക്കു​​ല​​ക​​ൾ തി​​ന്നു​​ന​​ശി​​പ്പി​​ക്കു​​ക​​യും ഇ​​ല​​ക​​ള്‍ കീ​​റി​​ക്ക​​ള​​യു​​ക​​യും ചെ​​യ്യും.

കൃ​​ത്യ​​മാ​​യ ഇ​​ട​​വേ​​ള​​ക​​ളി​​ല്‍ ഓ​​രോ തോ​​ട്ട​​ത്തി​​ലേ​​ക്കു​​മെ​​ത്തു​​ന്ന​​താ​​ണ് രീ​​തി. ഭ​​യ​​പ്പെ​​ടു​​ത്തി ഓ​​ടി​​ക്കാ​​ന്‍ ശ്ര​​മി​​ച്ചാ​​ല്‍ അ​​ക്ര​​മാ​​സ​​ക്ത​​രാ​​യി കൂ​​ട്ട​​ത്തോ​​ടെ പി​​ന്തു​​ട​​ര്‍​ന്ന് ആ​​ക്ര​​മി​​ക്കു​​ക​​യും ചെ​​യ്യും. ശാ​ന്തി​ഗി​രി മേ​ഖ​ല​യി​ലെ വാ​ഴ​ത്തോ​ട്ട​ങ്ങ​ളി​ൽ നാ​ശം വി​ത​ച്ച കു​ര​ങ്ങു​കൂ​ട്ടം നി​ല​വി​ൽ കൊ​ക്കോ കൃ​ഷി​ക്കും ഭീ​ഷ​ണി​യാ​യി. കൊ​ക്കോ​യു​ടെ പ​ച്ച​ക്കാ​യ​ക​ൾ തി​ന്ന് തീ​ർ​ക്കു​ക​യാ​ണ് വാ​ന​ര​പ്പ​ട.

ആ​റ​ളം കാ​ർ​ഷി​ക ഫാ​മി​ൽ പ്ര​തി​വ​ർ​ഷം ല​ക്ഷ​ക്ക​ണ​ക്കി​ന് നാ​ളി​കേ​രം കു​ര​ങ്ങു​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. കൊ​ട്ടി​യൂ​ർ, ക​ണ്ണ​വം വ​നാ​തി​ർ​ത്തി​ക​ളി​യും കു​ര​ങ്ങു​ശ​ല്യം കു​റ​വ​ല്ല. കൃ​​ഷി​​ചെ​​യ്യു​​ന്ന വി​​ള​​ക​​ള്‍ പ​​ന്നി​​യും ആ​​ന​​യും മ​​ല​​മാ​​നും കേ​​ഴ​​യും കാ​​ട്ടു​​പോ​​ത്തും മ​​ത്സ​​രി​​ച്ചു ന​​ശി​​പ്പി​​ക്കു​​മ്പോ​​ള്‍ മ​​റ്റു​​ള്ള​​വ കു​​ര​​ങ്ങും ന​​ശി​​പ്പി​​ക്കു​​ക​​യാ​​ണ്.

ശ​​ല്യ​​ക്കാ​​രാ​​യ കു​​ര​​ങ്ങു​​ക​​ളെ കൂ​​ടു​​വ​​ച്ചു പി​​ടി​​ച്ച് ഉ​​ള്‍​വ​​ന​​ത്തി​​ല്‍ വി​​ട​​ണ​​മെ​​ന്ന പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ ആ​​വ​​ശ്യ​​ത്തി​​ന് വ​​ന​​പാ​​ല​​ക​​ര്‍ വി​​ല​​ക​​ൽ​പി​ക്കു​​ന്നി​​ല്ലെ​​ന്നും പ​​രാ​​തി​​യു​​ണ്ട്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ടൗ​ണു​ക​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും കു​ര​ങ്ങു​കൂ​ട്ട​ങ്ങ​ൾ വി​ഹ​രി​ക്കു​മ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് നെ​ഞ്ചി​ടി​പ്പേ​റു​ക​യാ​ണ്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!