അഞ്ചരക്കണ്ടി: നവീകരിച്ച പഴശ്ശി കനാൽ തുറന്നതോടെ പല ഭാഗങ്ങളിലും ചോർച്ച വ്യാപകം. പഴശ്ശി കനാലിൽ കഴിഞ്ഞ ദിവസമാണ് വെള്ളം തുറന്നു വിട്ടത്. അഞ്ചരക്കണ്ടി കുഴിമ്പാലോട് ഭാഗത്ത് കനാലിന്റെ താഴ്ഭാഗങ്ങളിലുള്ള വീടുകളുടെ മുറ്റവും ചുറ്റുപാടും വെള്ളം കെട്ടി നിൽക്കുകയാണ്. വീടുകളിലേക്കുകുള്ള വഴിയിലും കനാൽപ്പാലം ചാക്യാളി റോഡിലും വെള്ളം കെട്ടി നിൽക്കുന്നുണ്ട്.
പഴശ്ശി കനാലിൽ കഴിഞ്ഞ ദിവസമാണ് വെള്ളം തുറന്നു വിട്ടത്. കീഴല്ലൂർ, വളയാൽ, ചെറിയവളപ്പ്, കുഴിമ്പാലോട് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലാണ് കനാൽ ചോർച്ചമൂലം വെള്ളം ഒഴുകിയെത്തിയത്. കീഴല്ലൂർ വഴിയുള്ള കനാൽ ഭാഗങ്ങളിൽ ചിലയിടത്ത് ശക്തമായി കുത്തിയൊലിച്ചു വന്ന വെള്ളം വീടിന്റെ വശങ്ങളിൽ കെട്ടിനിൽക്കുകയാണ്.