തലശ്ശേരി: എഴുപതാമത് കേരള സംസ്ഥാന സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് തലശ്ശേരി മുൻസിപ്പൽ ബാസ്കറ്റ്ബാൾ ഗ്രൗണ്ടിലും എം.എം.എച്ച്.എസ്.എസ് കോർട്ടുകളിലുമായി വർണ്ണാഭ തുടക്കം. ജില്ലാ കളക്ടർ പി. വിഷ്ണുനാഥ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ബാസ്കറ്റ്ബാൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സി.ഡി.ബി.എ പ്രസിഡന്റ് ഡോ. ജാസിം ഉമർ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ സംബന്ധിച്ചു. കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ ഭാരവാഹികളും കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ തലശ്ശേരി നഗരസഭ പ്രതിനിധികളും പങ്കെടുത്തു. ചലച്ചിത്ര നടി മാളവിക മേനോൻ മുഖ്യാതിഥിയായി. കേരള ബാസ്കറ്റ്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ബാസ്കറ്റ്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റ് 8ന് സമാപിക്കും.
കേരളത്തിലെയും കണ്ണൂർ ജില്ലയിലെയും വിശിഷ്യാ തലശ്ശേരിയിലെയും ബാസ്കറ്റ്ബാൾ കായികരംഗത്തിന് നൽകിയ മഹത്തായ സംഭാവനകളെ മുൻനിർത്തി വി.സി. ഹാഷിമിനെ കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ ചടങ്ങിൽ ആദരിച്ചു.
