പെടയങ്ങോട് : പടിയൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വായനശാല ഗ്രന്ഥാലയം സ്ഥാപിക്കുന്നതിന്റെ ഭാഗമായി പെടയങ്ങോട് സ്കൂളിന് സമീപം സ്ഥാപിച്ച ജനകീയ വായനശാല പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദീൻ ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ വായനശാല സെക്രട്ടറി ടി കെ നിയാസ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ടി പി ഷെമീർ ആദ്യക്ഷത വഹിച്ചു. പെടയങ്ങോട് സ്വദേശിയും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കമാൽ റഫീഖ് അദ്ദേഹം എഴുതിയ നാട്ടിടവഴിതണൽ ‘ എന്ന പുസ്തകവും മറ്റു പുസ്തകങ്ങളും വായനശാലക്ക് വേണ്ടി നൽകിയത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏറ്റു വാങ്ങി എഴുത്തുകാരൻ അഷ്റഫ് മഞ്ചേരി, പി വി നാസ്സർ എന്നിവർ നൽകിയ പുസ്തകങ്ങളും പ്രസിഡണ്ട് ഏറ്റു വാങ്ങി. മുൻ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ ലൈബ്രറി അംഗവുമായ
രാഘവൻ മാസ്റ്റർ ലൈബ്രറി നൽകിയ പുസ്തകങ്ങൾ വായന ശാലക്ക് നൽകി കൊണ്ട് സംസാരിച്ചു.സി ഗംഗാദരൻ നന്ദി പറഞ്ഞു.