തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ബസ്സുകളുടേയും ടിപ്പർ, ലോറി എന്നീ വാഹനങ്ങളുടെയും മത്സര ഓട്ടവും അമിതവേഗതയും അശ്രദ്ധയും കാരണം നിരവധി ജീവനുകളാണ് പൊലിഞ്ഞു പോയത്. ഇന്നലെ വെള്ളാരം പാറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേരാണ് മരണപ്പെട്ടത്.
ഇന്നലെസമാന രീതിയിലുള്ള അപകടം പൂവത്ത് സംഭവിക്കുകയും ഒരാൾ മരണപ്പെടുകയും ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ യൂത്ത് ലീഗ് തളിപ്പറമ്പ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി ഇന്ന് രാവിലെ 9 മണിക്ക് പ്രതിഷേധ പ്രകടനവും ആർടിഒ ഓഫീസ് ഉപരോധവും സംഘടിപ്പിക്കുന്നുത്.