Thu. May 9th, 2024

റോഡ്​ വികസനം: കടകൾ പൊളിച്ചുനീക്കും,അഞ്ചരക്കണ്ടിയിൽ കടയടച്ച് പ്രതിഷേധം

By editor Jan16,2024 #kannur news
റോഡ്​ വികസനം: കടകൾ പൊളിച്ചുനീക്കും,അഞ്ചരക്കണ്ടിയിൽ കടയടച്ച് പ്രതിഷേധം

അ​ഞ്ച​ര​ക്ക​ണ്ടി: അ​ഞ്ച​ര​ക്ക​ണ്ടി ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​യി റോ​ഡ് വി​ക​സ​നം. റോ​ഡ് വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ടൗ​ൺ വി​ക​സ​ന പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ത​ട്ടാ​രി​പാ​ല​ത്തി​ൽനി​ന്ന് ആ​രം​ഭി​ച്ച് ബ​സ് സ്സാ​ൻ​ഡ് വ​രെ​യും ചി​റ​മ്മ​ൽ പീ​ടി​ക​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് ബി.​ഇ.​എം.​യു.​പി സ്കൂ​ൾ വ​രെ​യു​മാ​ണ് റോ​ഡ് വി​ക​സ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

24 മീ​റ്റ​റാ​ണ് റോ​ഡി​ന്റെ വീ​തി ക​ണ​ക്കാ​ക്കി​യ​ത്. വി​ക​സ​ന ന​ട​പ​ടി​ക​ളി​ൽ ടൗ​ണി​ലു​ള്ള 130 ക​ട​ക​ൾ പൂ​ർ​ണ​മാ​യും 60 ഓ​ളം ക​ട​ക​ൾ ഭാ​ഗി​ക​മാ​യും ന​ഷ്ട​പ്പെ​ടും. ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തോ​ള​മാ​യി ടൗ​ണി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ൾ വ​രെ അ​ധി​കൃ​ത​രു​ടെ പു​തി​യ ന​ട​പ​ടി​യി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്.

10 മീ​റ്റ​റോ​ളം മാ​ത്രം വീ​തി​യി​ൽ വ​രു​ന്ന റോ​ഡ് ടൗ​ണി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ 24 മീ​റ്റ​ർ വേ​ണ​മെ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​റ​യു​ന്നു. 130 ഓ​ളം ക​ട​ക​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്ന 300 ഓ​ളം ജീ​വ​ന​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പു​തി​യ വി​ക​സ​ന ന​ട​പ​ടി​യി​ൽ പ​ക​ച്ചു നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. വി​ക​സ​ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ടൗ​ൺ യൂ​നി​റ്റ് സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ടൗ​ണി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ പൊ​തു​യോ​ഗം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!