Wed. May 8th, 2024

വീട്ടുവളപ്പിൽനിന്ന് മുറിച്ച ചന്ദനത്തടി കടത്തുന്നതിനിടെ മൂന്നുപേർ പിടിയിൽ

By editor Jan18,2024 #kannur news
വീട്ടുവളപ്പിൽനിന്ന് മുറിച്ച ചന്ദനത്തടി കടത്തുന്നതിനിടെ മൂന്നുപേർ പിടിയിൽ

പ​ഴ​യ​ങ്ങാ​ടി: ഏ​ഴോം ക​ണ്ണോ​ത്തെ വീ​ട്ടു​പ​റ​മ്പി​ൽ നി​ന്ന് മു​റി​ച്ചെ​ടു​ത്ത ച​ന്ദ​ന​മ​രം ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​രോ​ട് ആ​യി​ഷ വി​ല്ല​യി​ലെ എ. ​റാ​ഫി (39), പ​ഴ​ശ്ശി നെ​ല്ലൂ​നി​യി​ലെ കോ​യാ​ട​ൻ വീ​ട്ടി​ൽ പ്ര​സാ​ദ് (39), പാ​ട്ട​ന്നൂ​രി​ലെ നെ​ടു​കു​ളം നാ​യാ​ട്ടു​പ്പാ​റ​യി​ലെ ത​ല​ക്കാ​ട്ട് വീ​ട്ടി​ൽ ബി​ജു (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​യ്യ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷി​ജോ അ​ഗ​സ്റ്റി​ൻ, നൗ​ഫ​ൽ അ​ഞ്ചി​ല്ല​ത്ത്, അ​ഷ​റ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സ്ക്വാ​ഡും പ​ഴ​യ​ങ്ങാ​ടി എ​സ്.​ഐ രൂ​പ മ​ധു​സൂ​ദ​ന​ൻ, എ​സ്.​ഐ വ​ത്സ​രാ​ജ​ൻ, എ.​എ​സ്.​ഐ പ്ര​സ​ന്ന​നും ചേ​ർ​ന്ന സം​ഘ​മാ​ണ് മ​ട്ട​ന്നൂ​രി​ൽ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

20 കി​ലോ ച​ന്ദ​ന​മ​ര​ത്ത​ടി മ​ട്ട​ന്നൂ​രി​ലേ​ക്ക് ക​ട​ത്തു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ പി​ന്തു​ട​ർ​ന്ന് പൊ​ലീസ് വ​ല​യി​ലാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് എ​ഴോം ക​ണ്ണോ​ത്തെ വീ​ട്ടുവ​ള​പ്പി​ൽ​നി​ന്ന് മു​റി​ച്ച ച​ന്ദ​ന​മ​രം ക​ട​ത്തു​ന്ന​തി​നി​ടെ മ​ട്ട​ന്നൂ​രി​ൽ പൊ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് സാ​ഹ​സി​ക​മാ​യി പൊ​ലീസ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും ച​ന്ദ​നം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​ന്ത​ർ​സം​സ്ഥാ​ന ച​ന്ദ​ന​മോ​ഷ്ടാ​ക്ക​ളു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു. പൊ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!