Tue. May 14th, 2024

ഓടുന്ന ഷാസിയിൽ ചാടിക്കയറുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം

By editor Feb28,2024 #kannur news
ഓടുന്ന ഷാസിയിൽ ചാടിക്കയറുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: ഓടുന്ന വാഹനത്തിന്റെ ഷാസിയിലേക്ക് ചാടി കയറുന്നതിനിടെ തെന്നിവീണ് അതേ വാഹനം കയറിയിറങ്ങി യുവാവ് മരിച്ചു. ആലക്കോട് സ്വദേശി ജോയൽ ജേക്കബ് ഡൊമനിക് (21) ആണ് മരിച്ചത്. ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്.

ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ കണ്ണോത്തും ചാലിലാണ് സംഭവം. ആലക്കോട് റോസാറിയോ ട്രാവൽസിന് വേണ്ടി തോട്ടട വാഹന ഷോറൂമിൽ നിന്നു പുതിയ ടൂറിസ്റ്റ് ബസിന്റെ ഷാസിയെടുത്ത് ആലക്കോടേക്ക് പോകുകയായിരുന്നു സുഹൃത്തായ ആലക്കോട് സ്വദേശിയായ ജനീഷ്. ഈ വാഹനത്തിന്റെ പിറകിലായി ബെക്കിൽ ജോയലും സുഹൃത്തും പുതിയ വാഹനത്തിന്റെ വിഡിയോ മൊബൈലിൽ ചിത്രീകരിച്ച് യാത്ര തുടരുകയായിരുന്നു.

കണ്ണോത്തുംചാലിൽ വാഹനത്തിൽ ഇന്ധനം നിറച്ചശേഷം മുന്നോട്ട് നീങ്ങുന്നതിനിടെ ജോയൽ ബെക്കിൽ നിന്നും ഇറങ്ങി ടൂറിസ്റ്റ് ബസിന്റെ ഷാസിയിലേക്ക് ചാടി കയറാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വാഹനത്തിന്റെ അടിയിൽപ്പെടുകയായിരുന്നു.

പിതാവ്: ഡൊമനിക് കൊടൂർ. മാതാവ്: ലിസ ഡൊമനിക്. സഹോദരൻ: ലിയോ ജോസ് ഡൊമനിക്. (കുറുമാത്തൂർ വി.എച്ച്.എസ്.ഇ സ്കൂൾ വിദ്യാർഥി). സംസ്കാരം ബുധനാഴ്ച ചുണ്ടപ്പറമ്പ് സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയിൽ.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!