Thu. Nov 21st, 2024

ആർ.എസ്.എസ് ഓഫിസിന് നേ​രെ പെട്രോൾ ബോംബ് ആക്രമണം: രണ്ടുപേർ പിടിയിൽ

ആർ.എസ്.എസ് ഓഫിസിന് നേ​രെ പെട്രോൾ ബോംബ് ആക്രമണം: രണ്ടുപേർ പിടിയിൽ

മട്ടന്നൂർ (കണ്ണൂർ): പോപുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെ മട്ടന്നൂരിലെ ആർ.എസ്.എസ് ഓഫിസ് ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പോപുലർ ഫ്രണ്ട് പ്രവർത്തകരായ വെമ്പടി സ്വദേശി സുജിർ, വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരെയാണ് മട്ടന്നൂർ സി.ഐ എം. കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ഇല്ലം മൂല റോഡിലെ ഓഫിസിനു നേരെ രണ്ടംഗസംഘം പെട്രോൾ ബോംബേറിഞ്ഞത്. ഇരുചക്ര വാഹനത്തിലെത്തിയ സംഘം ബോംബ്‌ എറിഞ്ഞത് സമീപത്തെ സി.സി.ടി.വി ദൃശ്യത്തിലുണ്ടായിരുന്നു. കണ്ണൂർ ചെള്ളേരിയിൽ വച്ചാണ് മട്ടന്നൂർ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!