പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ … Read more

കണ്ണൂരിലെ പിഎഫ്ഐ പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ പോലീസിന്റെ വ്യാപക റെയ്ഡ്

കണ്ണൂരിലെ പിഎഫ്ഐ പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ പോലീസിന്റെ വ്യാപക റെയ്ഡ്

കണ്ണൂർ ∙ കേരളത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) നടത്തിയ ഹർത്താലിലെ അക്രമക്കേസുകളുമായി ബന്ധപ്പെട്ട് കണ്ണൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ്. താണയിലെ ബി മാർട്ട് ഹൈപ്പർ മാർക്കറ്റിലെ ലാപ്ടോപ്, സിപിയു, മൊബൈൽ ഫോൺ, ഫയലുകൾ എന്നിവ പിടിച്ചെടുത്തു. നഗരത്തിലെ രണ്ടു സ്ഥാപനങ്ങളിൽ കൂടി പരിശോധന നടത്തി. ഇവിടെ നിന്നും ബാങ്ക് ഇടപാടുകളുടെ രേഖകൾ കണ്ടെത്തി. മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തി.കണ്ണൂർ റെയിൽവെ സ്റ്റേഷനു മുന്നിലെ … Read more

ആർ.എസ്.എസ് ഓഫിസിന് നേ​രെ പെട്രോൾ ബോംബ് ആക്രമണം: രണ്ടുപേർ പിടിയിൽ

ആർ.എസ്.എസ് ഓഫിസിന് നേ​രെ പെട്രോൾ ബോംബ് ആക്രമണം: രണ്ടുപേർ പിടിയിൽ

മട്ടന്നൂർ (കണ്ണൂർ): പോപുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെ മട്ടന്നൂരിലെ ആർ.എസ്.എസ് ഓഫിസ് ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പോപുലർ ഫ്രണ്ട് പ്രവർത്തകരായ വെമ്പടി സ്വദേശി സുജിർ, വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരെയാണ് മട്ടന്നൂർ സി.ഐ എം. കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ഇല്ലം മൂല റോഡിലെ ഓഫിസിനു നേരെ രണ്ടംഗസംഘം പെട്രോൾ ബോംബേറിഞ്ഞത്. ഇരുചക്ര വാഹനത്തിലെത്തിയ സംഘം ബോംബ്‌ എറിഞ്ഞത് സമീപത്തെ സി.സി.ടി.വി ദൃശ്യത്തിലുണ്ടായിരുന്നു. കണ്ണൂർ ചെള്ളേരിയിൽ വച്ചാണ് മട്ടന്നൂർ പൊലീസ് പ്രതികളെ അറസ്റ്റു … Read more

കലാപാഹ്വാനം: യുവമോർച്ച നേതാവിനെതിരെ കേസ്

കലാപാഹ്വാനം: യുവമോർച്ച നേതാവിനെതിരെ കേസ്

പാനൂർ (കണ്ണൂർ): പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കലാപത്തിന് ആഹ്വാനം ചെയ്ത യുവമോർച്ച നേതാവിനെതി​രെ ​പൊലീസ് ​കേസെടുത്തു. യുവമോർച്ച നേതാവ് സ്മിതേഷിനെതിരെയാണ് കേസ്. ഹർത്താൽ തടയണമെന്നും തുറന്ന യുദ്ധത്തിന് തയാറാകണമെന്നുമായിരുന്നു ഇയാൾ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തത്. നാട്ടിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വാട്സാപ്പ് വഴി സ​ന്ദേശം പ്രചരിപ്പിച്ചതിന് ഐ.പി.സി 163 വകുപ്പ് പ്രകാരമാണ് കേസ്. നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ തടയാൻ പാനൂരിൽ സംഘ്പരിവാർ പ്രവർത്തകർ രാവിലെ … Read more

നേതാക്കളുടെ അറസ്റ്റ്: സംസ്ഥാനത്ത് നാളെ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

നേതാക്കളുടെ അറസ്റ്റ്:  സംസ്ഥാനത്ത് നാളെ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ  അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുംമെന്നും രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ എന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മിറ്റി അറിയിച്ചു. എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. 12 പേരെ ഡല്‍ഹിക്ക് കൊണ്ടുപോകും. 13 പേരെ കൊച്ചിയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ