Thu. May 2nd, 2024

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ്: ജുമുഅ സമയക്രമീകരണം

By editor Apr17,2024 #kannur news
വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ്: ജുമുഅ സമയക്രമീകരണം

ക​ണ്ണൂ​ർ: 26ന് ​വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി നി​ർ​വ​ഹി​ക്കേ​ണ്ട​വ​ർ​ക്ക് ജു​മു​അ ന​മ​സ്കാ​ര​ത്തി​ന് സൗ​ക​ര്യം ചെ​യ്യു​ന്ന​തി​ന് പ​ള്ളി​ക​ളി​ൽ ന​മ​സ്കാ​ര​സ​മ​യം ക്ര​മീ​ക​രി​ക്കാ​ൻ തു​ട​ങ്ങി.

ഇ​തു സം​ബ​ന്ധി​ച്ച് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യ​ട​ക്ക​മു​ള്ള വി​വി​ധ മ​ത​സം​ഘ​ട​ന​ക​ൾ മ​ഹ​ല്ല് ക​മ്മി​റ്റി​ക​ൾ​ക്ക് സ​മ​യം ക്ര​മീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഒ​രു പ​ള്ളി​യി​ൽ ബാ​ങ്ക് കൊ​ടു​ത്ത ഉ​ട​നെ​യും അ​ടു​ത്ത പ​ള്ളി​യി​ൽ ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞും ജു​മു​അ നി​മ​സ്കാ​രം ക്ര​മ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് മി​ക്ക പ​ള്ളി​ക​ളി​ലും ക്ര​മീ​ക​രി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ കാ​മ്പ​സാ​ർ പ​ള്ളി​സ​ഭ​ക്ക് കീ​ഴി​ലെ മൂ​ന്നു​പ​ള്ളി​ക​ളി​ലും ജു​മു​അ സ​മ​യം ക്ര​മീ​ക​രി​ച്ചു. മു​ഹി​യു​ദ്ദീ​ൻ ജു​മാ​മ​സ്ജി​ദി​ൽ 12.45നും ​സ്റ്റേ​റ്റ് ബാ​ങ്കി​ന് സ​മീ​പ​ത്തെ ശാ​ദു​ലി ജു​മാ​മ​സ്ജി​ദി​ൽ 1.15നും ​കാ​മ്പ​സാ​ർ ജു​മാ​മ​സ്ജി​ദി​ൽ 1.45നു​മാ​ണ് ജു​മു​അ ന​മ​സ്കാ​രം ന​ട​ക്കു​ക.

പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ൾ നി​ല​കൊ​ള്ളു​ന്ന ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​സ​ര മ​ഹ​ല്ലു​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ൽ ജു​മു​അ സ​മ​യം ക്ര​മീ​ക​രി​ക്കാ​നും മ​ത​സം​ഘ​ട​ന​ക​ൾ മ​ഹ​ല്ല് ക​മ്മി​റ്റി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ർ​ക്കും സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കും ജു​മു​അ ന​മ​സ്ക​രി​ക്കാ​ൻ സൗ​ക​ര്യ​പ്പെ​ടും.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!