Fri. May 3rd, 2024

ഇടവിട്ടുള്ള വേനൽമഴയിൽ കൊതുകു പെരുകാനും ഡെങ്കിപ്പനി പടരാനും സാധ്യത

By editor Apr22,2024 #kannur news
ഇടവിട്ടുള്ള വേനൽമഴയിൽ കൊതുകു പെരുകാനും ഡെങ്കിപ്പനി പടരാനും സാധ്യത

പേ​രാ​വൂ​ർ: ഇ​ട​വി​ട്ടു​ള്ള വേ​ന​ൽ​മ​ഴ​യി​ൽ കൊ​തു​കു പെ​രു​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഡെ​ങ്കി​പ്പ​നി പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ്. ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണം. ഡെ​ങ്കി​പ്പ​നി, ചി​കു​ൻ​ഗു​നി​യ, സി​ക, മ​ലേ​റി​യ തു​ട​ങ്ങി​യ കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളെ​യും ഇ​തു​വ​ഴി പ്ര​തി​രോ ധി​ക്കാം. വീ​ടി​ന​ക​ത്തും പു​റ​ത്തും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം.

പ​നി​യോ​ടൊ​പ്പം ത​ല​വേ​ദ​ന, ക​ണ്ണി​നു​പിറ​കി​ൽ വേ​ദ​ന, പേ​ശി​വേ​ദ​ന, സ​ന്ധി​വേ​ദ​ന എ​ന്നി​വ​യാ​ണ് ഡെ​ങ്കി​പ്പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. നി​ല​വി​ൽ പേ​രാ​വൂ​ർ, കേ​ള​കം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നി​ര​വ​ധി​പേ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ട​ക്കി​ടെ​യു​ണ്ടാ​വു​ന്ന വേ​ന​ൽ മ​ഴ​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് രോ​ഗ​കാ​രി​യാ​യ കൊ​തു​കു​ക​ൾ പെ​രു​കി രോ​ഗം പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത​യോ​ടെ പ്ര​തി​രോ​ധ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!