Tue. Dec 3rd, 2024

കനത്ത ചൂടില്‍ ക്ഷീരമേഖല പ്രതിസന്ധിയിൽ; തീറ്റപ്പുൽ ക്ഷാമം രൂക്ഷം, കർഷകർ പശുക്കളെ വിറ്റൊഴിക്കുന്നു

കനത്ത ചൂടില്‍ ക്ഷീരമേഖല പ്രതിസന്ധിയിൽ; തീറ്റപ്പുൽ ക്ഷാമം രൂക്ഷം, കർഷകർ പശുക്കളെ വിറ്റൊഴിക്കുന്നു

കേ​ള​കം: വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ വെ​ന്തു​രു​കു​ന്നു. കു​ടി​വെ​ള്ളക്ഷാ​മം ജ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ക​പ്പ, വാ​ഴ, പ​ച്ച​ക്ക​റി ക​ര്‍ഷ​ക​രും ജ​ല​ക്ഷാ​മ​ത്താ​ല്‍ വ​ട്ടംക​റ​ങ്ങു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ക്ഷീ​ര​മേ​ഖ​ല​യി​ലും ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ചൂ​ട് കൂ​ടി​യ​തോ​ടെ പാ​ട​ശേ​ഖ​ര​ങ്ങ​ളും, കൃ​ഷി ഭൂ​മി​ക​ളും, തോ​ട്ട​ങ്ങ​ളും ക​രി​ഞ്ഞു​തു​ട​ങ്ങി​യ​തു​മൂ​ലം പ​ശു​ക്ക​ള്‍ക്ക് പു​ല്ല് കി​ട്ടാ​ക്ക​നി​യാ​യി. പു​ല്ല് ല​ഭി​ക്കാ​താ​യ​തോ​ടെ ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ പ​ര​ക്കം​പാ​യു​ക​യാ​ണ്.

കാ​ല​ത്തീ​റ്റ​യു​ടെ ഗ​ണ്യ​മാ​യ വി​ല​വ​ര്‍ധ​ന​വി​ല്‍ ക​ര്‍ഷ​ക​ര്‍ പ​ല​രും ആ​ശ്ര​യി​ച്ചി​രു​ന്ന​ത് കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നും പു​ഴ​യോ​ര​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന പു​ല്ലി​നെ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ , കൊ​ടും​വേ​ന​ല്‍ ഇ​വ​രെ​യെ​ല്ലാം ച​തി​ച്ചു. ഇ​പ്പോ​ള്‍ പ​ല​രും വൈ​ക്കോ​ലും കാ​ലി​ത്തീ​റ്റ​യും ന​ല്‍കി​യാ​ണ് പി​ടി​ച്ചു​നി​ല്‍ക്കു​ന്ന​ത്. വൈ​ക്കോ​ലി​ന്റെ വി​ല​വ​ർ​ധ​ന​വും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി. പു​ല്ല് കു​റ​ഞ്ഞ​തോ​ടെ പ​ശു​ക്ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന പാ​ലി​ന്റെ അ​ള​വി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്.

15 ലി​റ്റ​റോ​ളം പാ​ല്‍ ല​ഭി​ക്കു​ന്നി​ട​ത്ത് ഇ​പ്പോ​ള്‍ ഏ​ഴ് ലി​റ്റ​റാ​യി കു​റ​ഞ്ഞു. പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​നാ​കാ​തെ ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പു​ല്ലി​ന് ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ പാ​ലു​ൽ​പാ​ദ​ന​വും ഇ​ടി​ഞ്ഞ​തി​നാ​ൽ പ​ശു വ​ള​ര്‍ത്ത​ല്‍ ലാ​ഭ​ക​ര​മ​ല്ലെ​ന്ന് ഭൂ​രി​ഭാ​ഗം ക്ഷീ​ര​ക​ര്‍ഷ​ക​രും പ​റ​യു​ന്നു. പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​നാ​വാ​തെ പ​ശു​ക്ക​ളെ വി​റ്റ​ഴി​ക്കു​ക​യാ​ണ് പ​ല ക​ർ​ഷ​ക​രും.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!