Thu. Nov 21st, 2024

കൂട്ടുപുഴ ചെക്ക്​പോസ്റ്റിൽ പരിശോധനക്ക് വനിതകളില്ലാത്തത് പ്രതിസന്ധി

കൂട്ടുപുഴ ചെക്ക്​പോസ്റ്റിൽ പരിശോധനക്ക് വനിതകളില്ലാത്തത് പ്രതിസന്ധി

ഇ​രി​ട്ടി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ വ​നി​ത യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കാ​ൻ വ​നി​ത ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ പി​ടി​കൂ​ടു​ന്ന അ​തി​ർ​ത്തി​യി​ലെ ചെ​ക്ക്പോ​സ്റ്റാ​ണ് സ്ത്രീ ​യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കാ​ൻ വ​നി​ത ജീ​വ​ന​ക്കാ​രി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന ചെ​ക്ക്പോ​സ്റ്റി​ൽ വ​നി​ത ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത അ​വ​സ​രം മു​ത​ലാ​ക്കി ഇ​തു​വ​ഴി സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച് മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​ട​ത്തു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ര​ണ്ടാ​ഴ്ച​യോ​ളം വ​നി​ത ജീ​വ​ന​ക്കാ​രെ അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ച്ച് മാ​ഫി​യ സം​ഘം മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​ന്ന​താ​യി സം​ശ​യ​മു​ണ്ട്. ഇ​ത് പ​രി​ശോ​ധി​ക്കാ​ൻ വ​നി​ത ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​ത് മ​യ​ക്കു​മ​രു​ന്ന് സം​ഘം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​താ​യാ​ണ് സൂ​ച​ന.

വ​നി​ത ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തു​കൊ​ണ്ട് വ​നി​ത​ക​ളു​ള്ള വാ​ഹ​നം എ​ക്സൈ​സി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ക​യാ​ണ്. വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ത്തെ വ​നി​ത ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​തെ പ​രി​ശോ​ധി​ച്ചാ​ൽ ആ​രെ​ങ്കി​ലും പ​രാ​തി ന​ൽ​കി​യാ​ൽ ജോ​ലി​പോ​ലും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

ജൂ​ൺ മൂ​ന്നി​ന് സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യം​വെ​ച്ചു​ള്ള മ​യ​ക്കു​മ​രു​ന്ന് സം​ഘം സ​ജീ​വ​മാ​ണ്. യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​തി​ർ​ത്തി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​വു​ന്ന​ത്. ജി​ല്ല​യി​ൽ അ​മ്പ​തോ​ളം വ​നി​ത എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ൽ ഒ​രു​ഉ​ദ്യോ​ഗ​സ്ഥ​യെ കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!