Tue. Jan 28th, 2025

കണ്ണൂര്‍ ഗവ. മെഡിക്കൽ കോളജ് മോര്‍ച്ചറി ഫ്രീസറുകളെത്തി; ജൂണിൽ പ്രവര്‍ത്തനസജ്ജമാവും

കണ്ണൂര്‍ ഗവ. മെഡിക്കൽ കോളജ് മോര്‍ച്ചറി ഫ്രീസറുകളെത്തി; ജൂണിൽ പ്രവര്‍ത്തനസജ്ജമാവും

പ​യ്യ​ന്നൂ​ർ: ഏ​റെ​ക്കാ​ല​ത്തെ മു​റ​വി​ളി​ക്ക് ശേ​ഷം പ​രി​യാ​രം ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മോ​ര്‍ച്ച​റി ഫ്രീ​സ​റു​ക​ളെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ലു ഫ്രീ​സ​റു​ക​ള്‍ എ​ത്തി​ച്ച​ത്. ഒ​ന്ന​ര വ​ര്‍ഷം​മു​മ്പ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ ഈ ​ആ​വ​ശ്യ​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ സ​ര്‍വി​സ​സ് കോ​ര്‍പ​റേ​ഷ​ന് 7.25 ല​ക്ഷം രൂ​പ അ​ട​ച്ചി​രു​ന്നു. എ​ന്നാ​ല്‍, വി​ത​ര​ണ ക​മ്പ​നി വൈ​കി​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ സ്ഥാ​പ​ന​ത്തെ ക​രി​മ്പ​ട്ടി​ക​യി​ല്‍ പെ​ടു​ത്തു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ ശേ​ഷ​മാ​ണ് നാ​ല് യൂ​നി​റ്റ് എ​ത്തി​ച്ച​ത്. ജൂ​ണ്‍ മ​ധ്യ​ത്തോ​ടെ ഇ​വ പ്ര​വ​ര്‍ത്തി​ച്ചു തു​ട​ങ്ങു​മെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി 12 ഫ്രീ​സ​റു​ക​ളി​ല്‍ എ​ട്ട​ണ്ണം കേ​ടാ​യ​തി​നാ​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി പൊ​ലീ​സും മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളും നെ​ട്ടോ​ട്ട​ത്തി​ലാ​യി​രു​ന്നു. കേ​ടാ​യി കി​ട​ക്കു​ന്ന ഫ്രീ​സ​റു​ക​ളും ഇ​തോ​ടൊ​പ്പം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​വ​ർ​ത്തി​പ്പി​ക്കും. ഇ​തോ​ടെ 16 ഫ്രീ​സ​റു​ക​ളാ​യി​രി​ക്കും മോ​ര്‍ച്ച​റി​യി​ല്‍ ഉ​ണ്ടാ​വു​ക.

എ​ന്നാ​ല്‍, 45 മു​ത​ല്‍ 50 കി​ലോ​ഗ്രാം വ​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ള്‍ മാ​ത്രം വെ​ക്കാ​ന്‍ ശേ​ഷി​യു​ള്ള​വ​യാ​ണ് ഈ ​ഫ്രീ​സ​റു​ക​ളെ​ന്നും അ​തി​നാ​ലാ​ണ് റെ​യി​ലു​ക​ള്‍ പൊ​ട്ടി ഇ​വ കേ​ടാ​വു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്. 80 കി​ലോ​ഗ്രാം മു​ത​ല്‍ 110 കി​ലോ​ഗ്രാം വ​രെ തൂ​ക്ക​മു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ള്‍ വെ​ക്കാ​ന്‍ ത​ക്ക ശേ​ഷി​യു​ള്ള ഫ്രീ​സ​റു​ക​ളാ​യി​രി​ക്ക​ണം പു​തു​താ​യി സ്ഥാ​പി​ക്കേ​ണ്ട​െ​ത​ന്നാ​ണ് ഫോ​റ​ന്‍സി​ക് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!