Fri. Nov 22nd, 2024

നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി ഹാഇലിൽ മരിച്ചു

നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി ഹാഇലിൽ മരിച്ചു

ഹാഇൽ: പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങാനുള്ള തീരുമാനത്തിനിടെ മലയാളി സൗദിയിൽ മരിച്ചു. ഹാഇൽ സനാഇയ്യയിൽ ജോലി ചെയ്തിരുന്ന കണ്ണൂർ ബക്കാലം സ്വദേശി രാജീവനാണ് (57)​ മരിച്ചത്​. കഴിഞ്ഞ ഒൻപത് വർഷമായി ഫർണീച്ചർ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ശമ്പള കുടിശ്ശികയും മറ്റുമായി സ്പോൺസർ നൽകാനുള്ള വലിയ തുകക്കായി കോടതിയെ സമീപിച്ച രാജീവൻ അനുകൂല വിധി സമ്പാദിച്ചിരുന്നു. അത​ുപ്രകാരം പണവും വാങ്ങി നാട്ടിൽ പോകാൻ കാത്തിരിക്കുമ്പോഴാണ് ശനിയാഴ്​ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് ഹാഇലിലെ കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ചത്. മാതാവും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നാട്ടിലുണ്ട്. നിയമനടപടികൾ പുർത്തികരിക്കാൻ ഹാഇൽ നവോദയ പ്രവർത്തകരും സാമുഹിക പ്രവർത്തകൻ ചാൻസ അബ്​ദുറഹ്​മാനും രംഗത്തുണ്ട്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!