Fri. Nov 1st, 2024

വയനാട്-കണ്ണൂർ വിമാനത്താവളം റോഡ്: സാമൂഹികാഘാത പഠനം; വിജ്ഞാപനത്തിന് റിപ്പോർട്ട് സമർപ്പിച്ചു

വയനാട്-കണ്ണൂർ വിമാനത്താവളം റോഡ്: സാമൂഹികാഘാത പഠനം; വിജ്ഞാപനത്തിന് റിപ്പോർട്ട് സമർപ്പിച്ചു

ഇ​രി​ട്ടി: വ​യ​നാ​ട്ടി​ൽ​നി​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പു​തി​യ റോ​ഡ് പ​ദ്ധ​തി​യു​ടെ സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​ന​ വി​ജ്ഞാ​പ​ന​ത്തി​നാ​യുള്ള റിപ്പോർട്ട് ക​ല​ക്‌​ട​ർ​ക്ക് സ​മ​ർ​പ്പി​ച്ച​താ​യി കെ.​ആ​ർ.​എ​ഫ്.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ വി​ളി​ച്ച പേ​രാ​വൂ​ർ മ​ണ്ഡ​ലം അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഗ​സ​റ്റ് വി​ജ്ഞാ​പ​നം വ​രു​ന്ന​തോ​ടെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​നാ​കും. അ​മ്പാ​യ​ത്തോ​ട് തു​ട​ങ്ങി വി​മാ​ന​ത്താ​വ​ളം വ​രെ 40 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 24 മീ​റ്റ​ർ വീ​തി​യി​ൽ നാ​ലു​വ​രി​പ്പാ​ത പ​ണി​യു​ന്ന​തി​നു​ള്ള അ​ലൈ​ൻ​മെ​ന്റ് പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ജ്ഞാ​പ​ന​ത്തി​ന് ക​ല​ക്ട​ർ​ക്ക് റിപ്പോർട്ട് ​മ​ർ​പ്പി​ച്ച​തെ​ന്ന് കെ.​ആ​ർ.​എ​ഫ്‌.​ബി അ​സി. എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ പി. ​സ​ജി​ത്ത് അ​റി​യി​ച്ചു. ആ​റു മാ​സം​കൊ​ണ്ട് സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം പൂ​ർ​ത്തി​യാ​ക്ക​ണം. പി​ന്നീ​ട് വീ​ടും സ്ഥ​ല​വും ഏ​റ്റെ​ടു​ക്കാ​നു​ള്ള സ​ർ​വേ ന​ട​ത്തു​ന്ന​തി​ന് വി​ജ്ഞാ​പ​നം പുറപ്പെടുവിക്ക​ണം. തു​ട​ർ​ന്ന് ടെ​ൻ​ഡ​ർ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കാ​നാ​കും.

കി​ഫ്ബി ഫ​ണ്ടി​ൽ​നി​ന്ന് 2000 കോ​ടി ചെ​ല​വ​ഴി​ച്ചു പൂ​ർ​ത്തി​യാ​ക്കാ​നു​ദ്ദേ​ശി​ച്ച പ​ദ്ധ​തി​യി​ൽ 974 കോ​ടി രൂ​പ​യാ​ണ് സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​മ്പാ​യ​ത്തോ​ട് മു​ത​ൽ ബോ​യ്‌​സ് ടൗ​ൺ വ​രെ 5.76 കി​ലോ​മീ​റ്റ​ർ ദൂ​രം 39 കോ​ടി രൂ​പ​ക്ക് ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​ണ്. 12 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ന് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചു. ബോ​യ്‌​സ് ടൗ​ൺ റോ​ഡി​ൽ പാ​റ​ക​ളും മ​റ്റും ഇ​ടി​ഞ്ഞു​വീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ക​ല്ലു​ക​ൾ പൊ​ട്ടി​ച്ചു നീ​ക്കു​ന്ന​തി​നു വ​നം​വ​കു​പ്പി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​രി​ട്ടി-​പേ​രാ​വൂ​ർ -നെ​ടും​പൊ​യി​ൽ റോ​ഡ് അ​ഞ്ചു കോ​ടി രൂ​പ മു​ട​ക്കി ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി ടെ​ൻ​ഡ​ർ ഘ​ട്ട​ത്തി​ലാ​ണ്. താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന മാ​ട​ത്തി​ൽ – കീ​ഴ്പ്പ​ള്ളി-​ആ​റ​ളം ഫാം-​പാ​ല​പ്പു​ഴ റോ​ഡി​ന്റെ പു​ന​ർ​നി​ർ​മാ​ണം സി.​ആ​ർ.​എ​ഫ് ഫ​ണ്ട് പ​ദ്ധ​തി​യി​ൽ നി​ർ​ദേ​ശി​ക്കും. 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ന​വീ​ക​ര​ണം ന​ട​ത്താ​ത്ത ഈ ​റോ​ഡി​ന്റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്ക​ണം. ന​ബാ​ർ​ഡ് പ​ദ്ധ​തി​യി​ൽ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി ക​ണി​ച്ചാ​ർ – കാ​ളി​ക​യം – വ​ള​യം​ചാ​ൽ അ​ട​ക്കാ​ത്തോ​ട്-​ശാ​ന്തി​ഗി​രി, കു​ന്നോ​ത്ത് – കേ​ള​ൻ​പീ​ടി​ക എ​ന്നീ റോ​ഡു​ക​ൾ നി​ർ​ദേ​ശി​ക്കും. ബ​ജ​റ്റ് പ​ദ്ധ​തി​യി​ലേ​ക്ക് കേ​ള​കം-​അ​ട​ക്കാ​ത്തോ​ട് റോ​ഡ് സ​മ​ർ​പ്പി​ക്കും. ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ എ​ട​ത്തൊ​ട്ടി-​പെ​രു​മ്പു​ന്ന (3.87 കോ​ടി), വി​ള​ക്കോ​ട്-​അ​യ്യ​പ്പ​ൻ​കാ​വ് (മൂ​ന്നു കോ​ടി) എ​ന്നീ ക​രാ​ർ ന​ൽ​കി​യ പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്ത​വ​ർ വി​സ​മ്മ​തി​ച്ച​തി​നാ​ൽ റീ​ടെ​ൻ​ഡ​ർ ന​ട​ത്തേ​ണ്ട സ്ഥി​തി​യി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്നു മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടി. മേ​ഖ​ല​യി​ൽ 4.31 കോ​ടി രൂ​പ​യു​ടെ നാ​ലു പ്ര​വൃ​ത്തി​ക​ളി​ലാ​യി 27 റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ഒ​രു മാ​സം​കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കും.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!