Thu. Nov 21st, 2024

ഇ​ന്ന് ലോ​ക ഫോ​ക് ലോ​ർ ദി​നം; മാ​ധ​വി​യു​ടെ തൃ​ക്കൈ​ക്കു​ട നി​ർ​മാ​ണ​ത്തി​ന് 57 വ​യ​സ്സ്

ഇ​ന്ന് ലോ​ക ഫോ​ക് ലോ​ർ ദി​നം;  മാ​ധ​വി​യു​ടെ തൃ​ക്കൈ​ക്കു​ട നി​ർ​മാ​ണ​ത്തി​ന് 57 വ​യ​സ്സ്

മ​യ്യി​ൽ: ക്ഷേ​ത്ര​ങ്ങ​ളി​ലും കാ​വു​ക​ളി​ലും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന തൃ​ക്കൈ​ക്കു​ട എ​ന്ന ഓ​ല​ക്കു​ട​യു​ടെ നി​ർ​മാ​ണ​രം​ഗ​ത്ത് ക​യ​ര​ളം ഒ​റ​പ്പ​ടി സ്കൂ​ളി​ന് സ​മീ​പ​ത്തെ കെ.​കെ. മാ​ധ​വി 57 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്നു.

അ​ച്ഛ​ൻ ക​പ്പ​ണ​പ്പ​റ​മ്പി​ൽ രാ​മ​നും അ​മ്മ കൂ​വോ​ത്ത് കു​നി​മ്മ​ൽ പാ​റു​വും ഓ​ല​ക്കു​ട​ക​ൾ നി​ർ​മി​ക്കു​ന്ന​ത് ക​ണ്ടാ​ണ് മാ​ധ​വി​യും പാ​ര​മ്പ​ര്യ​മാ​യി തൃ​ക്കൈ​ക്കു​ട (ഓ​ല​ക്കു​ട) നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക് ക​ട​ന്ന​ത്. ഒ​റ​പ്പ​ടി സ്കൂ​ളി​ൽ അ​ഞ്ചാം ത​ര​ത്തി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഓ​ല​ക്കു​ട നി​ർ​മാ​ണ​ത്തി​ന്റെ ബാ​ല​പാ​ഠ​ങ്ങ​ൾ മാ​ധ​വി പ​ഠി​ച്ചു​തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ 68ാം വ​യ​സ്സി​ലും പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച ഓ​ല​ക്കു​ട നി​ർ​മാ​ണം തു​ട​രു​ന്നു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ആ​ചാ​ര​ക്കു​ട എ​ന്ന​തി​നു പു​റ​മെ, സ​മ്പ​ന്ന ത​റ​വാ​ട്ടു​വീ​ടു​ക​ളി​ലു​ള്ള​വ​ർ ഓ​ല​ക്കു​ട​യും ക​ന്നു​കാ​ലി പൂ​ട്ടു​ന്ന​വ​ർ ത​ല​ക്കു​ട​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ക്കു​ട​ക​ളും ഉ​പ​യോ​ഗി​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്ന് ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യും ഓ​ണ​ക്കാ​ല​ത്ത് മാ​വേ​ലി വേ​ഷ​ത്തി​നു​മാ​ണ് ഓ​ല​ക്കു​ട ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്.

ഓ​ട, മു​ള, പ​ന​യോ​ല തു​ട​ങ്ങി​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് ഈ ​മേ​ഖ​ല​യെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് മാ​ധ​വി പ​റ​യു​ന്നു. പു​തി​യ ത​ല​മു​റ​യി​ൽ​പെ​ട്ട​വ​ർ ഈ ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രാ​ൻ വേ​ണ്ടി കേ​ര​ള ഗ​ണ​ക ക​ണി​ശ സ​ഭ ക​ണ്ണൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ല​ക്കു​ട നി​ർ​മാ​ണ പ​രി​ശീ​ല​ന​ക്ക​ള​രി​യി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​ഴ​മ​യു​ടെ പാ​ര​മ്പ​ര്യ​ക​ല പ​ക​ർ​ന്നു​ന​ൽ​കാ​നും മാ​ധ​വി​ക്ക് സാ​ധി​ച്ചു. 2019ൽ ​തൃ​ശൂ​രി​ൽ നാ​ട്ടു​ക​ലാ​കാ​ര​ക്കൂ​ട്ടം ‘നാ​ട്ടു​പ​ച്ച’ അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

ഫോ​ക് ലോ​ർ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച മ​ല​യാ​ള​ത്തി​ലെ സ​ഞ്ച​രി​ക്കു​ന്ന തി​യ​റ്റ​ർ ഗ്രൂ​പ്പാ​യ മ​യ്യി​ൽ അ​ഥീ​ന നാ​ട​ക-​നാ​ട്ട​റി​വ് വീ​ട് കെ.​കെ. മാ​ധ​വി​യെ ആ​ദ​രി​ക്കും. പ​രേ​ത​നാ​യ സി. ​രാ​ഘ​വ​നാ​ണ് ഭ​ർ​ത്താ​വ്. കെ.​കെ. സ​ജേ​ഷ്, കെ.​കെ. നി​മി​ഷ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!