Thu. Nov 21st, 2024

മാട്ടൂൽ സൗത്തിൽ ഫിഷ് ലാൻഡിങ് സെന്റർ നിർമിക്കും

മാട്ടൂൽ സൗത്തിൽ ഫിഷ് ലാൻഡിങ് സെന്റർ നിർമിക്കും

പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂ​ൽ മ​ത്സ്യ ഗ്രാ​മ​ത്തി​ന്റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് മാ​തൃ​കാ മ​ത്സ്യ​ഗ്രാ​മം വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 7.5കോ​ടി​യു​ടെ വി​വി​ധ പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കും. മാ​ട്ടൂ​ൽ സൗ​ത്തി​ൽ ഫി​ഷ് ലാ​ൻ​ഡി​ങ് സെ​ന്റ​ർ നി​ർ​മി​ക്കും. എം. ​വി​ജി​ൻ എം.​എ​ൽ.​എ യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ല്യാ​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ക്രൂ​യി​സ്, അ​ക്വേ​റി​യം, ക​മ്യൂ​ണി​റ്റി ഹാ​ൾ, ലാ​ൻ​ഡ്സ്‌​കേ​പ്പി​ങ്, ഗ്രീ​ൻ ബെ​ൽ​റ്റ്‌, വ​ല നെ​യ്യ​ൽ കേ​ന്ദ്രം, മ​ത്സ്യ മൂ​ല്യ​വ​ർ​ധി​ത ഉ​ൽപ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന വി​ത​ര​ണ കേ​ന്ദ്രം, ആ​ർ​ട്ടി​ഫി​ഷ്യ​ൽ റീ​ഫ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. മാ​ട്ടൂ​ൽ സൗ​ത്തി​ൽ ഫി​ഷ് ലാ​ൻ​ഡി​ങ് സെ​ന്റ​ർ സ്ഥാ​പി​ത​മാ​കു​ന്ന​തോ​ടെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ​ക്ക് സു​ഗ​മ​മാ​യി ക​ര​യ​ണ​യാ​ൻ സാ​ധ്യ​മാ​കും. ഇ​ക്കോ ടൂ​റി​സം ആ​ശ​യ​ത്തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​ല​ങ്കാ​ര മ​ത്സ്യ കേ​ന്ദ്ര​വും ക്രൂ​യി​സ് ടൂ​റി​സം പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വി​വി​ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​മാ​യി പു​ഴ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക്രൂ​യി​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് വ​ൻ സാ​ധ്യ​ത​ക​ളു​യ​രും.

250 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന നി​ല​യി​ൽ നി​ർ​മി​ക്കു​ന്ന ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​തി​നും സാ​ധ്യ​മാ​കും. തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഫി​ഷ​റീ​സ് വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി.​കെ. ഷൈ​നി, തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ടി.​വി. സ​നി​ൽ​കു​മാ​ർ​ടി, മാ​ട്ടൂ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഫാ​രീ​ഷ ടീ​ച്ച​ർ, വൈ​സ് പ്ര​സി​ഡ​ന്റ് പി.​പി. അ​ബ്ദു​ൾ ഗ​ഫൂ​ർ, അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ ക​ലാം, ഷം​ജി​ത്ത്, അ​ന​സ്, തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ അ​സി. എ​ൻ​ജി​നീ​യ​ർ എ​സ്. ശ​ര​ണ്യ, മാ​ടാ​യി ഫി​ഷ​റീ​സ് ഓ​ഫി​സ​ർ പി.​വി. മി​നി നാ​രാ​യ​ണ​ൻ, ഹാ​ർ​ബ​ർ എ.​ഇ പി.​പി. ര​ശ്മി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!