Thu. Nov 21st, 2024

ക്രിക്കറ്റ്​ കളിക്കിടെ നെഞ്ചുവേദന; മലയാളി റിയാദിൽ മരിച്ചു

ക്രിക്കറ്റ്​ കളിക്കിടെ നെഞ്ചുവേദന; മലയാളി റിയാദിൽ മരിച്ചു

റിയാദ്: ക്രിക്കറ്റ്​ കളിക്കുന്നതിനിടെ പന്തെറിയു​േമ്പാൾ നെഞ്ചുവേദനയുണ്ടായ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ്​ മരിച്ചു. കണ്ണൂർ മട്ടന്നൂർ പൊറോറ മോക്രൻഗോഡ് വീട്ടിൽ കരിയിൽ ഹരി (44) ആണ്​ റിയാദ്​ എക്സിറ്റ് 14 ലെ ഹയാത്ത് ആശുപത്രിയിൽ ഇന്ന്​ രാവിലെ മരിച്ചത്​.

രാവിലെ റിയാദ്​ എക്സിറ്റ് 16 സുലൈയിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നിടെ ബൗൾ ചെയ്യു​േമ്പാൾ നെഞ്ചുവേദന അ​നുഭവപ്പെടുകയായിരുന്നു. ഉടൻ സഹകളിക്കാർ ആശുപത്രിയിൽ എത്തിച്ചു. വൈകാതെ മരിച്ചു. 12 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്​റ്റോർ കീപ്പറായിരുന്നു.

പിതാവ്:  പരേതനായ ഗോപാൽ, മാതാവ്: ശ്യാമള, ഭാര്യ: ഷോളജി, മക്കൾ: ദ്യാൻ ദേവ്, അനയ് ദേവ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ അലി പനങ്ങാങ്കര, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ അതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!