പയ്യന്നൂർ: കരിവെള്ളൂർ പുത്തൂരിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. പുത്തൂർ വട്ടപ്പൊയിലിലെ പ്രവാസിയായ ടി.പി. ശ്രീകാന്തിന്റെ വീട് കുത്തിത്തുറന്ന് 20 പവനും പണവുമാണ് കവർന്നത്. ശ്രീകാന്തിന്റെ ഭാര്യ ഷീജയും മകളും മാത്രമാണ് വീട്ടിൽ താമസം. അധ്യാപികയായ കെ. ഷീജ വൈകീട്ട് 4.45ഓടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
രണ്ട് മാല, മൂന്നു വള, എട്ടു കമ്മൽ, ഒരു കൈചെയിൻ, രണ്ടു മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്.ഏകദേശം 20 പവന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി പറയുന്നു. 4500 രൂപയും കവർന്നു. രണ്ടു മുറികളിലെ ഷെൽഫിൽ നിന്നാണ് പണവും സ്വർണവും എടുത്തത്. പിറകുവശത്തെ ഗ്രിൽസിന്റെ പൂട്ട് പൊളിച്ച ശേഷമാണ് കള്ളൻ അകത്ത് കയറിയത്.