Tue. May 14th, 2024

മട്ടന്നൂർ-തലശ്ശേരി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

മട്ടന്നൂർ-തലശ്ശേരി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

മട്ടന്നൂർ : മട്ടന്നൂർ-തലശ്ശേരി റോഡിൽ നെടുവോട്ടുംകുന്നിൽ കനാലിന് സമീപം നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു.

കാർ പേരാവൂരിലെ പി. സുജിത്തി(49)നാണ് പരിക്കേറ്റത്.  ഇരുമ്പ്‌ പൈപ്പുമായി തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ലോറിയും കണ്ണൂർ വിമാനത്താവളത്തിൽ ടാക്സി സർവീസ് നടത്തുന്ന സി.ടി. ആൻഡ് ടി. കമ്പനിയുടെ കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ കാർഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ റോഡരികിലെ വൈദ്യുതത്തൂണും തകർന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!