Tue. May 14th, 2024

തലശ്ശേരിയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

തലശ്ശേരിയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

ത​ല​ശ്ശേ​രി: ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ന്റെ വീ​ടി​നു നേ​രെ ബോം​ബേ​റ്. കോ​ടി​യേ​രി​ക്ക​ടു​ത്ത മൂ​ഴി​ക്ക​ര കൊ​പ്പ​ര​ക്ക​ളം റോ​ഡി​ലെ ശ്രേ​യ​സി​ൽ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജി ശ്രീ​ധ​ര​ന്റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്റെ മു​ൻ​വ​ശ​ത്തേ​ക്കാ​ണ് ബോം​ബ് എ​റി​ഞ്ഞ​ത്.

വീ​ടി​ന്റെ ത​റ​ക്കും ചെ​ടി​ച്ച​ട്ടി​ക്കും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. ബോം​ബി​ന്റെ ചീ​ളു​ക​ൾ തെ​റി​ച്ച് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്കി​നും ചെ​റി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. സം​ഭ​വ സ​മ​യ​ത്ത് ഷാ​ജി​യും കു​ടും​ബ​വും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്ത് ഇ​റ​ങ്ങി​യ​പ്പോ​ൾ പു​ക​യാ​ണ് ക​ണ്ട​തെ​ന്ന് മാ​താ​വ് സു​മ​തി പ​റ​ഞ്ഞു. എ.​എ​സ്.​പി അ​രു​ൺ കെ.​പ​വി​ത്ര​നും ന്യൂ ​മാ​ഹി പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ബോം​ബ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!