Mon. May 20th, 2024

യുവാവിനെ തട്ടികൊണ്ടു പോയി പണവും ഫോണും കവർന്ന നാലു പേർ അറസ്റ്റിൽ

By Kannur News Nov16,2023 #crime
യുവാവിനെ തട്ടികൊണ്ടു പോയി പണവും ഫോണും കവർന്ന നാലു പേർ അറസ്റ്റിൽ

ചന്തേര. യുവാവിനെ ഓട്ടോയിൽ തട്ടികൊണ്ടു പോയി മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന നാലു പേർ അറസ്റ്റിൽ. കരിവെള്ളൂർ ആണൂരിൽ വാടക ക്വാട്ടേർസിൽ താമസിക്കുന്ന മയക്കുമരുന്ന് കേസിലെ പ്രതി സുൾഫീക്കർ (30), കാസറഗോട്ടെ ഷെരീഫ്(29), ചെറുവത്തൂരിലെ അനസ് (28), മയക്കുമരുന്നു കേസിലെകാഞ്ഞങ്ങാട്ടെ സിദ്ധിഖ് (29) എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ 14 ന് രാത്രി 7.30 മണിയോടെ ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് പ്രതികൾകെ എൽ.60. എ. 5783 നമ്പർ ഓട്ടോയിൽ പിലിക്കോട് മടിവയൽ സ്വദേശി വെമ്പിരിഞ്ഞൻ നിധിനെ (30) പടന്ന ഭാഗത്തേക്ക്തട്ടിക്കൊണ്ടു പോയി സൈക്കിൾ ചെയിൻ, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് മർദ്ദിക്കുകയും കൈയിലുണ്ടായിരുന്ന 1800 രൂപയും വില പിടിപ്പുള്ള ഫോണും തട്ടിയെടുത്ത സംഘംയുവാവിനെ റോഡരികിൽ തള്ളി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ നിധിൻ നാട്ടുകാരോട് വിവരം പറയുകയും ചന്തേര പോലീസിൽ പരാതി നൽകുകയുമായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി.

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!