Wed. Apr 2nd, 2025

ഗൾഫിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

ഗൾഫിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

പരിയാരം .അക്രമ കേസിൽ ഗൾഫിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ.കുഞ്ഞിമംഗലം അങ്ങാടി സ്വദേശി അഞ്ചില്ലത്ത് അബ്ദുൾ സത്താറിനെ (34)യാണ് വിമാനതാവളത്തിൽ വെച്ച് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്.2017-ൽ അടിപിടി കേസിലെ പ്രതിയായ ഇയാൾ കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.തുടർന്ന്കഴിഞ്ഞ വർഷം കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പരിയാരംപോലീസ് ലുക്ക് ഔട്ട് നോട്ടീസ് എമിഗ്രേഷൻ വിഭാഗത്തിന് കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽ വിദേശത്ത് നിന്നും കഴിഞ്ഞ ദിവസം എത്തിയ പ്രതിയെ വിമാന താവളം എമിഗ്രേഷൻ തടഞ്ഞുവെച്ച് പരിയാരം പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!