കണ്ടൽക്കഥ പറഞ്ഞ് ദിവാകരൻ;വിഷരഹിത രുചി വിളമ്പി കേബീയാർ
പയ്യന്നൂർ: നാട്ടുപച്ച കണ്ടലിന്റെ കഥ പറഞ്ഞ് ദിവാകരൻ, വിഷമില്ലാത്ത പച്ചക്കറികളുടെ രുചി വിളമ്പി കേബിയാർ കണ്ണേട്ടൻ. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച നാട്ടുപച്ച പരിപാടിയാണ് നഷ്ടപ്പെടുന്ന പച്ചപ്പിനിടയിലെ നന്മയുടെ വിളവെടുപ്പായത്. കല്ലേൻ പൊക്കുടനുശേഷം കേരളത്തിലുടനീളം ലക്ഷത്തിലധികം കണ്ടൽചെടികൾ വെച്ചുപിടിപ്പിച്ച് ശ്രദ്ധേയനായ പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ ദിവാകരൻ നീലേശ്വരവും നാലു പതിറ്റാണ്ടായി വിഷമില്ലാത്ത പച്ചക്കറി ഏക്കർകണക്കിന് പാടത്ത് കൃഷി ചെയ്തും പ്രചരിപ്പിച്ചും പ്രകൃതിജീവനത്തിന്റെ നേർസാക്ഷ്യമായ കേബിയാർ കണ്ണേട്ടനും പാഠശാലയിൽ ഒത്തു കൂടിയ നിറഞ്ഞസദസ്സിന് മുന്നിൽ … Read more