ഓൺലൈൻ തട്ടിപ്പ് തുടരുന്നു; 1.72 ലക്ഷം കൂടി നഷ്ടമായി
കണ്ണൂർ: ഓൺലൈനിൽ പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി കബളിപ്പിക്കൽ തുടരുന്നു. ടെലഗ്രാമിൽ പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കുന്നതിനായി പണം നിക്ഷേപിച്ചയാൾക്ക് 1.72 ലക്ഷം രൂപ നഷ്ടപ്പെട്ടു. വിവിധ ടാസ്കുകൾ ചെയ്യുന്നതിനായി പണം നിക്ഷേപിക്കുകയും ഈ പണത്തിനനുസരിച്ച് കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലാഭമോ അടച്ച പണമോ നൽകാതെ ചതിക്കുകയുമായിരുന്നു. മറ്റൊരു പരാതിയിൽ ഫേസ്ബുക്കിൽ ഹൗസ്ഹോൾഡ് ഐറ്റംസ് വാങ്ങുന്നതിനുള്ള പരസ്യം കണ്ടു സാധനം വാങ്ങുന്നതിനായി പണമയക്കാൻ നൽകിയ ലിങ്കിൽ അക്കൗണ്ട് വിവരങ്ങൾ നൽകിയ … Read more