മിന്നലിൽ മാഹി മേഖലയിൽ കനത്ത നാശം
മാഹി: കനത്ത കാറ്റിലും മഴയിലും മാഹിയിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശം. പന്തക്കൽ മൂലക്കടവിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ അധീനതയിലുള്ള നോബിൾ പെട്രോൾ പമ്പിലെ മേൽക്കൂരയുടെ ഒരുഭാഗത്തെ ഭാരമുള്ള ഷീറ്റുകൾ പമ്പ് അങ്കണത്തിൽ അടർന്നുവീണത് ആശങ്കയുണർത്തി. ബുധനാഴ്ച രാത്രി 10ഓടെയാണ് സംഭവം. ആളപായമില്ല. മഴ കാരണം പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ വാഹനങ്ങൾ കുറവായതിനാലാണ് ദുരന്തം ഒഴിവായത്. ഈസ്റ്റ് പള്ളൂരിൽ നാലിടത്ത് ഫീഡർ തകരാറിലായി. മിന്നലിൽ ചാലക്കര, പള്ളൂർ, പന്തക്കൽ, മാഹി എന്നിവിടങ്ങളിൽ ഇൻസുലേറ്റർ പൊട്ടി. ഈസ്റ്റ് പള്ളൂരിൽ നാലിടങ്ങളിൽ വൈദ്യുതി … Read more