ലബൂഷെ കൊടുമുടി കയറി അഭിലാഷ് മാത്യു
ഇരിട്ടി: മഞ്ഞുപാളികൾ നിറഞ്ഞ 6,119 മീറ്റർ ഉയത്തിൽ ഈസ്റ്റ് ലബൂഷെ പർവതത്തിൽ കീഴ്പ്പള്ളി അത്തിക്കൽ സ്വദേശി അഭിലാഷ് മാത്യു ഇന്ത്യൻ പതാക ഉയർത്തി. 10 ദിവസം നീളുന്ന കൊടുമുടി കയറ്റത്തിലാണ് അഭിലാഷ് ഉയരങ്ങളിലെത്തിയത്. എവറസ്റ്റ് കീഴടക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ ചുവടാണ് ലബൂഷെ കയറ്റം. മുഴുവൻ മഞ്ഞുമൂടിയ പർവത നിരകളിലൂടെ അതി സാഹസികമായ യാത്രയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിപേരാണ് സാഹസികമായ മലകയറ്റത്തിന് എത്തുന്നതെന്ന് അഭിലാഷ് പറഞ്ഞു. ആദ്യദിവസം കഠ്മണ്ഡുവിൽ നിന്നും പർവത നിരകൾക്കിടയിലെ ലോകത്തിലെ തന്നെ … Read more