ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗ്ളിൽ പരതി; 2.44 ലക്ഷം പോയി
കണ്ണൂർ: ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിനായി ഗൂഗ്ളിൽ നോക്കിയ തോട്ടട സ്വദേശിയുടെ 2.44 ലക്ഷം രൂപ തട്ടിയെടുത്തു. ഗൂഗ്ളിൽ ലഭിച്ച കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചപ്പോൾ നൽകിയ വാട്സ്ആപ് ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം കാർഡ് നമ്പറും നൽകിയതോടെയാണ് പണം നഷ്ടമായത്. ഗൂഗ്ളിൽ പരതി ലഭിക്കുന്ന ഫോൺ നമ്പറുകളുടെയും വെബ്സൈറ്റുകളുടെയും ആധികാരികത പരിശോധിക്കാതെ ബാങ്ക് അക്കൗണ്ട്, എ.ടി.എം കാർഡ് വിവരങ്ങൾ കൈമാറി പണം നഷ്ടമാകുന്ന സംഭവങ്ങൾ വർധിക്കുകയാണ്. ഓൺലൈനിൽ നൽകുന്ന വിവരങ്ങൾ കണ്ണുമടച്ച് വിശ്വസിക്കരുതെന്ന് പൊലീസ് … Read more