തലശ്ശേരി ജനറൽ ആശുപത്രിയിലെ സേവനനിരക്ക് കൂട്ടുന്നു

തലശ്ശേരി ജനറൽ ആശുപത്രിയിലെ സേവനനിരക്ക് കൂട്ടുന്നു

ത​ല​ശ്ശേ​രി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യ​ങ്ങ​ളും സേ​വ​നനി​ര​ക്കും വ​ർ​ധി​പ്പി​ക്കാ​ൻ വി​ക​സ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​ധാ​ന ബ്ലോ​ക്കി​ന്റെ റാ​മ്പ് പു​ന​ർ​നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു ന​ൽ​കും. അ​ത്യാ​ഹി​ത വി​ഭാ​ഗം ട്രോ​മാ കെ​യ​ർ സം​വി​ധാ​ന​മാ​ക്കി മാ​റ്റി സ്ഥാ​പി​ക്കും. മു​ffo​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യെ​ന്ന ബോ​ർ​ഡ് വെ​ക്കും. ലാ​ബ് ചാ​ർ​ജു​ക​ളി​ൽ 25 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നും ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ തെ​റ്റ് തി​രു​ത്താ​ൻ 100 രൂ​പ​വീ​തം ഈ​ടാ​ക്കാ​നും തീ​രു​മാ​നി​ച്ചു. രോ​ഗി​യെ അ​ഡ്മി​റ്റ് ചെ​യ്യു​മ്പോ​ൾ അ​ഡ്മി​ഷ​ൻ ചാ​ർ​ജാ​യി 20 രൂ​പ​യും മേ​ജ​ർ ശ​സ്ത​ക്രി​യ​ക്ക് 1000 രൂ​പ​യും മൈ​ന​ർ … Read more

സർക്കാറും ഗവർണറും തമ്മിലടിച്ച് വിദ്യാർഥികൾ തോൽക്കുന്നു -കെ. മുരളീധരൻ

സർക്കാറും ഗവർണറും തമ്മിലടിച്ച് വിദ്യാർഥികൾ തോൽക്കുന്നു -കെ. മുരളീധരൻ

ക​ല്ലി​ക്ക​ണ്ടി: കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​ർ​ക്കാ​റുമഗ​വ​ർ​ണ​റും ത​മ്മി​ല​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ഇ​ല്ലാ​താ​ക്കു​ന്നു​വെ​ന്ന് മു​ര​ളീ​ധ​ര​ൻ എം.​പി കു​റ്റ​പ്പെ​ടു​ത്തി. എ​ൻ.​എ.​എം കോ​ള​ജ് മാ​നേ​ജ്മെ​ന്റും അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും സം​യു​ക്ത​മാ​യി ‘ആ​ദ​രം’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡോ. ​ഇ.​കെ. മു​നീ​റ ബീ​ബി, ഡോ. ​ഇ.​ആ​ർ. രാ​ജേ​ഷ് കു​മാ​ർ, കാ​സിം ഉ​മ്മ​റാ​ത്ത് എ​ന്നി​വ​രാ​ണ് വി​ര​മി​ക്കു​ന്ന​ത്. പി.​പി.​എ. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റി​ൽ വി.​കെ. സു​രേ​ഷ് ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സൈ​നു​ൽ ആ​ബി​ദ്, … Read more

സലാലയിൽ വ്യാപാരിയായിരുന്ന കണ്ണൂർ സ്വദേശി നിര്യാതനായി

സലാലയിൽ വ്യാപാരിയായിരുന്ന കണ്ണൂർ സ്വദേശി നിര്യാതനായി

സലാല/ഇരിട്ടി: സലാലയിൽ വ്യാപാരിയായിരുന്ന കണ്ണൂർ ഉളിയിൽ നരയൻപാറ സ്വദേശി പൂവനാണ്ടി നൗഷാദ് (50) നാട്ടിൽ നിര്യാതനായി. ഹോൾസെയിൽ വ്യാപാരിയായ നൗഷാദ് കഴിഞ്ഞ 25 വർഷമായി സലാലയിൽ പ്രവാസിയായിരുന്നു. ഭാര്യ: സഫീറ. അഞ്ച് മക്കളുണ്ട്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് ഉളിയിൽ പഴയ ജുമുഅ മസ്ജിദ് ഖബറിസ്ഥാനിൽ. അസുഖബാധിതനായ ഇദ്ദേഹം കഴിഞ്ഞ രണ്ട് വർഷമായി നാട്ടിൽ ചികിത്സയിലായിരുന്നു. പ്രാദേശിക കൂട്ടായ്മയായ ഉളിയിൽ വെൽഫയർ അസോസിയേഷനിൽ സജീവമായിരുന്നു.

വന്യജീവി ശല്യം; ഭീതിയിൽ മലയോരം

വന്യജീവി ശല്യം; ഭീതിയിൽ മലയോരം

കേ​ള​കം: രാ​മ​ച്ചി​യി​ലും ശാ​ന്തി​ഗി​രി​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും ജ​നം ക​ടു​വ ഭീ​തി​യി​ൽ. ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ കു​ട് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ മൂ​ന്നി​ട​ങ്ങ​ളി​ൽ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ൾ ക​ടു​വ​യു​ടെ മു​ന്നി​ൽ​പെ​ട്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ശ്നം ഗൗ​ര​വ​മാ​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച റ​ബ​ർ തോ​ട്ട​ത്തി​ലെ​ത്തി​യ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി വ​ള​ർ​കോ​ട് ബി​ജു ആ​ണ് ഒ​ടു​വി​ലാ​യി ക​ടു​വ​യെ ക​ണ്ട​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ശാ​ന്തി​ഗി​രി​യി​ലെ മു​രി​ക്കി​ങ്ക​രി​യി​ൽ ക​ടു​വ​യും കു​ഞ്ഞു​ങ്ങ​ളും റോ​ഡി​ൽ നി​ൽ​ക്കു​ന്ന​ത് ക​ണ്ട​തും ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു. ശാ​ന്തി​ഗി​രി​യി​ലും സ​മീ​പ പ്ര​ദേ​ശ​മാ​യ … Read more

ടാറിങ് നടത്തി ദിവസങ്ങൾക്കകം റോഡ് തകർന്നു

ടാറിങ് നടത്തി ദിവസങ്ങൾക്കകം റോഡ് തകർന്നു

ശ്രീക​ണ്ഠ​പു​രം: ടാ​റി​ങ് ന​ട​ത്തി 15 ദി​വ​സ​ത്തി​നു​ള്ളി​ൽ റോ​ഡ് ത​ക​ര്‍ന്നു. അ​ഴി​മ​തി​യാ​ണ് റോ​ഡ് ത​ക​ര്‍ച്ച​ക്ക് കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് പ്ര​ദേ​ശ​വാ​സി വി​ജി​ല​ന്‍സി​ൽ പ​രാ​തി ന​ല്‍കി. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നാം വാ​ര്‍ഡി​ലെ ഓ​ട​ക്കു​ണ്ട് അം​ഗ​ൻ​വാ​ടി-​ക​രി​ക​നി​ല​യാ​നി​പ്പ​ടി റോ​ഡി​ന്റെ റീ​ടാ​റി​ങ്ങി​നെ സം​ബ​ന്ധി​ച്ചാ​ണ് പ​രാ​തി​യു​യ​ർ​ന്ന​ത്. തോ​മ​സ് കൊ​ന്ന​ക്ക​ലാ​ണ് വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ല്‍കി​യ​ത്. ടാ​റി​ങ്ങി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത ക്വാ​റി മാ​ലി​ന്യ​മാ​ണ് ക​രാ​റു​കാ​ര​ന്‍ പ്ര​വൃ​ത്തി​ക്കാ​യി ഉ​പ​യോ​ഗി​ച്ച​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​തേ ക​രാ​റു​കാ​ര​ന്‍ പൂ​ര്‍ത്തി​യാ​ക്കി​യ കൊ​ക്കാ​യി-​ഉ​മി​ക്കു​ന്ന് റോ​ഡും സ​മാ​ന​രീ​തി​യി​ല്‍ ത​ക​ര്‍ന്ന​താ​യും പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വാ​ര്‍ഡ് കൗ​ണ്‍സി​ല​റു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ ന​ട​ന്ന അ​ഴി​മ​തി … Read more

ജല അതോറിറ്റിയുടെ അനാസ്ഥ: കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

ജല അതോറിറ്റിയുടെ അനാസ്ഥ: കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

പ​യ്യ​ന്നൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ള​മൊ​ഴു​കി​യ കു​ഴി മൂ​ടാ​തി​രു​ന്ന വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ അ​നാ​സ്ഥ കാ​ര​ണം കു​ഴി​യി​ൽ വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്. കാ​ങ്കോ​ൽ ക​രി​ങ്കു​ഴി​യി​ലെ അ​ക്കാ​ള​ത്ത് ശ​ശീ​ന്ദ്ര​നാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​ശീ​ന്ദ്ര​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. മം​ഗ​ളൂരു​വി​ലെ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന മ​ക​ളെ ട്രെ​യി​ൻ ക​യ​റ്റാ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​ക​വെ​യാ​ണ് ന​ഗ​ര​ത്തി​ലെ മെ​യി​ൻ റോ​ഡ​രി​കി​ലെ കു​ഴി​യി​ൽ വീ​ണ​ത്. മ​ക​ൾ നി​സ്സാ​ര പ​രി​ക്കോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് പ​യ്യ​ന്നൂ​ർ കോ​ഓ​പ​റേ​റ്റി​വ് സ്റ്റോ​റി​ന് … Read more