കുടകിൽ സഞ്ചാരികളുടെ എണ്ണം കൂടുന്നു
ഇരിട്ടി: കുടക്-മലയാളി ബന്ധം ഊട്ടിയുറപ്പിക്കുന്ന കുടകിലേക്ക് മലയാളികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. സംസ്ഥാന അതിർത്തിയോട് തൊട്ടുകിടക്കുന്ന കര്‍ണാടകയുടെ സ്കോട്ട്ലൻഡ് എന്ന ഓമനപ്പേരുള്ള കുടകിലേക്ക് കഴിഞ്ഞ വര്‍ഷം എത്തിയത് 45 ലക്ഷം സഞ്ചാരികളാണ്. കോവിഡിന് ശേഷം ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത്കഴിഞ്ഞ വർഷമാണ്. കോവിഡിനുശേഷം കഴിഞ്ഞ വര്‍ഷം രണ്ടുലക്ഷം സഞ്ചാരികളുടെ വര്‍ധനയാണ് കുടകില്‍ ഉണ്ടായത്. കോഫി ടൂറിസത്തിന്റെ പ്രാധാന്യം കുടകിനെ സഞ്ചാരികളുടെ പ്രിയ ഇടമാക്കുകയാണ്. മാക്കൂട്ടം ചുരം-കുട്ടുപുഴ, വയനാടിലേക്കുള്ള കുട്ട-തോല്‍പ്പെട്ടി അന്തർ സംസ്ഥാന പാതകളുടെ നവകീരണം പൂര്‍ത്തിയാകുന്നത് … Read more