റസീനയുടെ മരണം: ആൺസുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി
കണ്ണൂർ: കായലോട് പറമ്പായിയിൽ റസീന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. മയ്യിൽ സ്വദേശി റഹീസ് ആണ് ഇന്ന് പുലർച്ചെ പിണറായി സ്റ്റേഷനിൽ ഹാജരായത്. യുവാവിന്‍റെ വിശദ മൊഴി രേഖപ്പെടുത്തും. റസീനയുടെ മരണശേഷം റഹീസിനെ കാണാതായിരുന്നു. റസീന ജീവനൊടുക്കാൻ കാരണം സദാചാര ഗുണ്ടായിസമാണെന്നാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയത്. ആൺ സുഹൃത്തിനെ കുറ്റപ്പെടുത്തുന്നതൊന്നും റസീനയുടെ ആത്മഹത്യക്കുറിപ്പിൽ ഇല്ലെന്നും പൊലീസ് അറിയിച്ചിരുന്നു. സംഭവത്തിൽ പറമ്പായി സ്വദേശികളായ വി.സി. മുബഷിർ, കെ.എ. ഫൈസൽ, … Read more