പോക്സോ കേസിൽ അറസ്റ്റിൽ

പോക്സോ കേസിൽ അറസ്റ്റിൽ

കെ.​പി ജി​നേ​ഷ് ച​ക്ക​ര​ക്ക​ല്ല്: പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​റ്റ്യാ​ട്ടൂ​ർ കി​ഴ​ക്കി​നി​യി​ൽ ഹൗ​സി​ൽ കെ.​പി. ജി​നേ​ഷ് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കെ.​എ​സ്.​ഇ.​ബി ഏ​ച്ചൂ​ർ സെ​ക്ഷ​നി​ൽ താ​ൽ​ക്കാ​ലി​ക മീ​റ്റ​ർ റീ​ഡ​റാ​ണ് ഇ​യാ​ൾ. വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഭ​വം ന​ട​ന്ന ദി​വ​സം രാ​ത്രി ഇ​യാ​ളെ സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി നാ​ട്ടു​കാ​ർ മ​ർ​ദി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു. ത​ല​ശ്ശേ​രി സി.​ജെ.​എം കോ​ട​തി റി​മാ​ന്റ് ചെ​യ്തു.

ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ

ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ

അ​ബ്ദു​ൽ റ​ഹീം ത​ളി​പ്പ​റ​മ്പ്: ബൈ​ക്കി​ലെ​ത്തി വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ. വ​ര​ഡൂ​ലി​ലെ ടി. ​സു​ലോ​ച​ന​യു​ടെ മാ​ല ക​വ​ര്‍ന്ന സു​ള്ള്യ സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹീ​മി​നെ (30) ആ​ണ് ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം 22ന് ​രാ​വി​ലെ 9.30 നാ​ണ് സം​ഭ​വം. ക​ട​യി​ല്‍ പോ​യി​വ​രു​ക​യാ​യി​രു​ന്ന സു​ലോ​ച​ന​യു​ടെ ഒ​ന്നേ​കാ​ല്‍ പ​വ​ന്‍ താ​ലി​മാ​ല​യാ​ണ് റ​ഹീ​മും കൂ​ട്ടാ​ളി​യും ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​ൻ ബൈ​ക്കി​ലെ​ത്തി പൊ​ട്ടി​ച്ച് കൊ​ണ്ടു​പോ​യ​ത്. സി.​സി.​ടി​വി ദൃ​ശ്യ​ങ്ങ​ളു​മാ​യി സൈ​ബ​ര്‍സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യെ … Read more

പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ നിർത്തിയിട്ട പിക്അപ് വാനിന് തീപിടിച്ചു

പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ നിർത്തിയിട്ട പിക്അപ് വാനിന് തീപിടിച്ചു

പിക്അപ് വാൻ കത്തിയനിലയിൽ മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ ഇരട്ടപ്പിലാക്കൂലിൽ പിക്അപ് വാൻ കത്തി നശിച്ചു. കർണാടകയിൽനിന്ന് കോഴികളുമായി എത്തിയ പിക്അപ് വാൻ ലോഡിറക്കിയ ശേഷം നിർത്തിയിട്ടതായിരുന്നു. ശനിയാഴ്ച രാവിലെ പത്തോടെയാണ് ബൊലേറോ പിക്അപ് വാനിന് തീപിടിച്ചത്. അഴിയൂർ കോട്ടാമല താഴെകുനിയിലെ സുഗതന്‍റെ ഉടമസ്ഥതയിലുള്ള പിക്അപ് വാനാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അറിയുന്നത്. മാഹിയിൽനിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

എം.​ഡി.​എം.​എ: നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ൽ

എം.​ഡി.​എം.​എ: നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ൽ

മു​ഹ​മ്മ​ദ് സ​വാ​ദ്, മു​ഹ​മ്മ​ദ് ശ​മീ​ൽ, മു​ഹ​മ്മ​ദ് ശ​ബീ​ർ, മു​ഹ​മ്മ​ദ് ന​സീ​ഹ​ലി പ​ഴ​യ​ങ്ങാ​ടി: എം.​ഡി.​എം.​എ അ​ട​ക്ക​മു​ള്ള ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന നാ​ലം​ഗ സം​ഘ​ത്തെ പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി. പ​ഴ​യ​ങ്ങാ​ടി ബീ​വി റോ​ഡി​നു സ​മീ​പ​ത്തെ പി.​എം. മു​ഹ​മ്മ​ദ് സ​വാ​ദ് (24), ഇ.​കെ. മു​ഹ​മ്മ​ദ് ശ​മീ​ൽ (25), യു.​കെ.​പി. മു​ഹ​മ്മ​ദ് ശ​ബീ​ർ (25), കെ.​കെ. മു​ഹ​മ്മ​ദ് ന​സീ​ഹ​ലി (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് പ​ഴ​യ​ങ്ങാ​ടി ടൗ​ൺ റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ൽ​വെ​ച്ച് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന … Read more

കപ്പലിലേറി ഹജ്ജ് ചെയ്ത നാളുകളുടെ ഓർമയുമായി യൂസഫ് മൗലവി

കപ്പലിലേറി ഹജ്ജ് ചെയ്ത നാളുകളുടെ ഓർമയുമായി യൂസഫ് മൗലവി

കെ.​ടി. യൂ​സ​ഫ് മൗ​ല​വി പാ​നൂ​ർ: അ​ഷ്ട​ദി​ക്കു​ക​ളി​ൽ നി​ന്നും ചു​ണ്ടു​ക​ളി​ൽ ല​ബ്ബ​യ്ക്ക​യു​ടെ മ​ഹാ​മ​ന്ത്ര​വു​മാ​യി, അ​ല്ലാ​ഹു​വി​ന്റെ അ​തി​ഥി​ക​ളാ​യി എ​ത്തി​യ തൂ​വെ​ള്ള​വ​സ്ത്ര​ധാ​രി​ക​ളു​ടെ മ​ഹാ​സം​ഗ​മം യൗ​മു അ​റ​ഫ… ഹാ​ജി​മാ​ർ അ​റ​ഫ​യി​ൽ സ​മ്മേ​ളി​ച്ച​പ്പോ​ൾ അ​ര​നൂ​റ്റാ​ണ്ട് മു​മ്പ് ക​പ്പ​ലി​ലേ​റി ഹ​ജ്ജി​നു​പോ​യ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ക്കു​ക​യാ​ണ് സൗ​ത്ത് അ​ണി​യാ​ര​ത്തെ കി​ടാ​ര​ന്റ​വി​ട കെ.​ടി. യൂ​സ​ഫ് മൗ​ല​വി. 1974 റ​മ​ദാ​ൻ മാ​സ​ത്തി​ലാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ളാ​യ കെ.​വി. കു​ഞ്ഞി സൂ​പ്പി​യും ടി.​പി. കു​ഞ്ഞി സൂ​പ്പി​യു​മൊ​ത്ത് മും​ബൈ വ​ഴി അ​ക്ബ​ർ എ​ന്നു പേ​രു​ള്ള ക​പ്പ​ലി​ൽ ഹ​ജ്ജി​നു​പോ​യ​ത്. ക​പ്പ​ൽ ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ ആ​കെ അ​ന്ന് ചി​ല​വാ​യ​ത് 4000 … Read more

കാട്ടാനക്കലിയിൽ ആറളം; ഷെഡുകൾ തകർത്തു, മൂന്നുപേർക്ക് പരിക്ക്

കാട്ടാനക്കലിയിൽ ആറളം; ഷെഡുകൾ തകർത്തു, മൂന്നുപേർക്ക് പരിക്ക്

ആറളം ഫാം ഒമ്പതാം ബ്ലോക്ക് വളയം ചാലിലെ ലീന, ജിഷ്ണു എന്നിവരും കുടുംബാംഗങ്ങളും താമസിക്കുന്ന ഷെഡ് കാട്ടാന തകർത്ത നിലയിൽ കേ​ള​കം: ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന​ക്ക​ലി തീ​രു​ന്നി​ല്ല. ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക​ൾ ഷെ​ഡു​ക​ൾ ത​ക​ർ​ത്തു. ആ​റ​ളം ഫാം ​ഒ​മ്പ​താം ബ്ലോ​ക്ക് വ​ള​യം ചാ​ലി​ലെ ലീ​ന, ജി​ഷ്ണു എ​ന്നി​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും താ​മ​സി​ക്കു​ന്ന ഷെ​ഡാ​ണ് കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. കു​ടി​ൽ ത​ക​ർ​ക്കു​ന്ന​ത് ക​ണ്ട് ഭ​യ​ന്നോ​ടി​യ ഗ​ർ​ഭി​ണി അ​ട​ക്കം മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ലീ​ന, ജി​ഷ്ണു, അ​ശ്വി​നി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. … Read more