കണ്ണപുരം സ്ഫോടനം; പ്രതി അനൂപ് മാലിക്കിന് ജാമ്യമില്ല
അനൂപ് മാലിക്ക് തലശ്ശേരി: കണ്ണപുരം കീഴറയിൽ അനധികൃത സ്ഫോടക വസ്തു ശേഖരം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച കേസിൽ മുഖ്യപ്രതി അനൂപ് മാലിക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജില്ല സെഷൻസ് കോടതി ജാമ്യം നിരസിച്ചത്. അനൂപ് മാലിക്കിന്റെ ബോംബ് നിർമാണ കേന്ദ്രമാണ് സ്ഫോടനത്തിൽ തകർന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത് കുമാർ കോടതിയിൽ ബോധിപ്പിച്ചു. സ്ഫോടനത്തിൽ പ്രതിയുടെ ഭാര്യാ സഹോദരൻ കൊല്ലപ്പെടുകയും ചുറ്റുമുള്ള നിരവധി വീടുകൾക്ക് കേടുപറ്റുകയും ചെയ്തിരുന്നു. എടക്കാടിനടുത്ത് കല്യാണ പാർട്ടിക്ക് നേരെ … Read more