മു​ഴ​പ്പി​ല​ങ്ങാ​ട് ന​ട​പ്പാലം നി​ർ​മാ​ണം നി​ല​ച്ച​നി​ല​യി​ൽ

മു​ഴ​പ്പി​ല​ങ്ങാ​ട് ന​ട​പ്പാലം നി​ർ​മാ​ണം നി​ല​ച്ച​നി​ല​യി​ൽ

ന​ട​പ്പാലം നിർമാണം പാതിവഴിയിൽ നിലച്ചനിലയിൽ മു​ഴ​പ്പി​ല​ങ്ങാ​ട്: മ​ഠ​ത്തി​ന് സ​മീ​പം ദേ​ശീ​യ​പാ​ത ആ​റു​വ​രി​പ്പാ​ത​ക്കു മു​ക​ളി​ലാ​യി ന​ട​പ്പാലത്തിന്റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും നി​ർ​മാ​ണം വൈ​കു​ക​യാ​ണ്. ജൂ​ലൈ ആ​ദ്യ​വാ​ര​ത്തി​ൽ റോ​ഡി​ന് മ​ധ്യ​ത്തി​ലാ​യി കോ​ൺ​ക്രീ​റ്റി​ൽ അ​ടി​ത്ത​റ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പി​ന്നീ​ടി​ങ്ങോ​ട്ട് നാ​ലു മാ​സം ക​ഴി​ഞ്ഞി​ട്ടും തു​ട​ർ​നി​ർ​മാ​ണം ഒ​ന്നും​ത​ന്നെ ന​ട​ന്നി​ട്ടി​ല്ല. പാ​ത​യു​ടെ ഒ​രു വ​ശ​ത്തു​ള്ള​വ​ർ മ​റു​വ​ശ​ത്തെ​ത്താ​ൻ സ​ർ​വി​സ് റോ​ഡു​ക​ഴി​ഞ്ഞാ​ൽ ആ​റു​വ​രി​പ്പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ ന​ട​ന്നു​പോ​കു​ന്ന​ത് അ​പ​ക​ട​മു​ന​മ്പി​ലൂ​ടെ​യാ​ണ്. നി​ര​ന്ത​രം ചീ​റി​പ്പാ​ഞ്ഞു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ന്നി​ടി​ക്കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​ർ​ക്ക് വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ നി​ര​വ​ധി … Read more

അടച്ചിട്ട മരമില്ലിൽനിന്ന് ലക്ഷങ്ങളുടെ യന്ത്രഭാഗങ്ങൾ മോഷ്ടിച്ചു

അടച്ചിട്ട മരമില്ലിൽനിന്ന് ലക്ഷങ്ങളുടെ യന്ത്രഭാഗങ്ങൾ മോഷ്ടിച്ചു

ക​ന​ക​രാ​ജ്, സ​ന്തോ​ഷ് കു​മാ​ർ, മാ​രി ശെ​ൽ​വം തലശ്ശേരി: വർഷങ്ങളായി അടച്ചിട്ട മരമില്ലിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന യന്ത്രഭാഗങ്ങൾ മോഷ്ടിച്ച സെക്യൂരിറ്റിക്കാരനും ആക്രി ഇടപാടുകാരും പിടിയിലായി.വീനസ് കോർണറിലെ സിറ്റി സെന്ററിന് പിറകിലുള്ള സതേൺ വിനിയേഴ്സ് ആൻഡ് വുഡ് വർക്സ് സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കതിരൂർ ആറാം മൈലിലെ കനകരാജ് (64), ആക്രി ഇടപാടുകാരായ പാട്യത്തെ മാരി ശെൽവം (30), വടകര പുറമേരിയിലെ വി. സന്തോഷ് കുമാർ (29) എന്നിവരാണ് പിടിയിലായത്. മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യന്ത്രങ്ങൾ കാണാനില്ലെന്ന … Read more

പുതുവര്‍ഷ സമ്മാനവുമായി കണ്ണൂര്‍ വിസ്മയ പാര്‍ക്ക്; പുതിയ വാട്ടര്‍ റൈഡ് അവതരിപ്പിച്ചു

പുതുവര്‍ഷ സമ്മാനവുമായി കണ്ണൂര്‍ വിസ്മയ പാര്‍ക്ക്; പുതിയ വാട്ടര്‍ റൈഡ് അവതരിപ്പിച്ചു

പുതുവർഷത്തിൽ സന്ദർശകർക്ക് പുതിയ വിനോദവുമായി കണ്ണൂർ വിസ്മയപാർക്ക്. 1500 ഓളം പേരെ ഉൾകൊള്ളാവുന്ന മൾട്ടി പ്ലേ സിസ്റ്റം  ഡയഗൺ വാലി വാട്ടർ റൈഡാണ്  പാർക്കിൽ ഒരുക്കിയിരിക്കുന്നത്.25,000 സ്ക്വയർ ഫീറ്റിൽ സ്ഥിതി ചെയ്യുന്ന ഈ റൈഡ് ദക്ഷിണേന്ത്യയിലെ ഏറ്റവും വിസ്ത‌ീർണ്ണം കൂടിയ വാട്ടർ റൈഡാണ്.2.5 കോടി രൂപ ചിലവഴിച്ചാണ് റൈഡിന്റെ നിർമാണം പൂർത്തിയാക്കിയത്.

സംഘം ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജം; പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സംഘം ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജം; പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘം സഞ്ചരിച്ച കാറിന്റെ നമ്പർ വ്യാജമെന്ന് സ്‌ഥിരീകരിച്ചു പോലീസ്. ഇതുമായി ബന്ധപ്പെട്ടു കൂടുതൽ പരിശോധനകൾ നടക്കുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ പുതിയ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൊല്ലം വേളമാനൂരിലൂടെ കാർ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. വേളമാനൂരിലെ ഒരു വീടിന്റെ സിസിടിവി ക്യാമറയിലാണ് കാറിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. തട്ടിക്കൊണ്ടുപോയ സ്‌ഥലത്ത്‌ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് ഈ വീട്. പ്രദേശത്തെ വീടുകളിലടക്കം ആളൊഴിഞ്ഞ ഇടങ്ങളിൽ … Read more

ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴക്ക് സാധ്യത

ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. തെക്കൻ ആൻഡമാൻ കടലിനും മലാക്ക കടലിടുക്കിനും മുകളിലായി ന്യൂനമർദ്ദം സ്‌ഥിതി ചെയ്യുന്നുണ്ട്. ഇത് പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 29ഓടെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്‌തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് വടക്ക്-പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം ശക്‌തിപ്രാപിച്ചു അടുത്ത 48 … Read more

തളരാതെ മുന്നോട്ട്; തൊഴിലാളികളിലേക്ക് എത്താൻ 10 മീറ്റർ കൂടി- ഇന്ന് രക്ഷിക്കാമെന്ന് പ്രതീക്ഷ

തളരാതെ മുന്നോട്ട്; തൊഴിലാളികളിലേക്ക് എത്താൻ 10 മീറ്റർ കൂടി- ഇന്ന് രക്ഷിക്കാമെന്ന് പ്രതീക്ഷ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം ഇന്ന് വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് രക്ഷാദൗത്യ സംഘം. തുരങ്കത്തിനുള്ളിലെ തൊഴിലാളികളുടെ സമീപത്തേക്ക് രക്ഷാ കുഴൽ തള്ളി നീക്കുന്ന ജോലി ഇന്നലെ വൈകിട്ട് നാലരക്ക് പുനരാരംഭിച്ചിരുന്നു. രണ്ടര മണിക്കൂർ കൊണ്ട് ഇത് ഒരുമീറ്റർ മുന്നോട്ട് നീങ്ങി. ഇതേ വേഗത്തിൽ നീങ്ങിയാൽ ഇന്ന് രാവിലെ തൊഴിലാളികളെ രക്ഷിക്കാൻ കഴിയും. ഇടിഞ്ഞ ടണലിന്റെ അവശിഷ്‌ടങ്ങൾക്ക് ഇടയിലൂടെ തൊഴിലാളികളുടെ സമീപം വരെ ആകെ പത്ത് മീറ്ററാണ് … Read more