അഭിഗേലിനായി വ്യാപക തിരച്ചിൽ; തിരുവനന്തപുരത്ത് മൂന്ന് പേർ പോലീസ് കസ്‌റ്റഡിയിൽ

അഭിഗേലിനായി വ്യാപക തിരച്ചിൽ; തിരുവനന്തപുരത്ത് മൂന്ന് പേർ പോലീസ് കസ്‌റ്റഡിയിൽ

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംസ്‌ഥാനത്താകെ വ്യാപക അന്വേഷണം. ആറുവയസുകാരി അഭിഗേൽ സാറയെ കാണാതായിട്ട് 15 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സിസിടിവിയും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. പാരിപ്പള്ളിയിലെ കടയിൽ സ്‌ത്രീക്കൊപ്പം എത്തിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രമാണ് പോലീസ് പുറത്തുവിട്ടത്. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി സ്‌പർജൻ കുമാർ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ടുപേരെ ശ്രീകണ്‌ഠേശ്വരത്ത് നിന്നും ഒരാളെ ശ്രീകാര്യത്തുനിന്നുമാണ് കസ്‌റ്റഡിയിൽ എടുത്തത്. … Read more

ആറ് വയസുകാരിക്കായി വ്യാപക പരിശോധന; വാഹന, മൊബൈൽ നമ്പർ ഉടമകളെ കുറിച്ച് സൂചന

അഭിഗേലിനായി വ്യാപക തിരച്ചിൽ; തിരുവനന്തപുരത്ത് മൂന്ന് പേർ പോലീസ് കസ്‌റ്റഡിയിൽ

കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയെ കടത്തിയ വാഹന ഉടമയെയും, മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച മൊബൈൽ നമ്പർ ഉടമയെയും കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ തുടരുകയാണ്. സൈബർ സെല്ലിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിവരമറിയിക്കണമെന്നും പോലീസ് അറിയിച്ചു. കുട്ടിയെ കണ്ടെത്താൻ സംസ്‌ഥാന വ്യാപകമായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. തട്ടിക്കൊണ്ടുപോയ സംഘം കേരളം വിട്ടിട്ടില്ലെന്നാണ് പോലീസിന്റെ … Read more

ഉത്തരകേരളത്തിന് അഭിമാനമായി ടബാസ്കോ മാൾ ഉദ്ഘാടനത്തിന് തയ്യാറാവുന്നു

ഉത്തരകേരളത്തിന് അഭിമാനമായി ടബാസ്കോ മാൾ ഉദ്ഘാടനത്തിന് തയ്യാറാവുന്നു

കാഞ്ഞങ്ങാട്: ഉത്തരകേരളത്തിലെ പ്രധാന നഗരമായ കഞ്ഞങ്ങാടുള്ള ജനങ്ങൾക്ക് ഷോപ്പിംഗ് വിസ്മയമൊരുക്കി ‘ടാബാസ്‌കോ മാൾ’ tabasco mall kanhangad  ഉദ്ഘാടനത്തിന് തയ്യാറാവുന്നു. വൻ നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന ദേശീയ-അന്തർദേശീയ ബ്രാൻഡുകളടങ്ങിയ ഷോപ്പുകളുടെ ഒരു വൻ നിരയോടൊപ്പം വിനോദത്തിനായി ഏറ്റവും ആധുനികമായ കേന്ദ്രങ്ങളും ഉൾപ്പെടുത്തിയാണ് കാസർകോഡ് ജില്ലയിലെ ഉപഭോക്താക്കളുടെ മുന്നിലേക്ക് ‘ടാബാസ്‌കോ മാൾ’ വന്നെത്തുന്നത്. ദ്രുതഗതിയിൽ നിർമ്മാണം പൂർത്തിയായിവരുന്ന മാളിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, സ്വാദിഷ്ടമായ വിവിധതരം ഭക്ഷണങ്ങൾ ലഭ്യമാകുന്ന ഫുഡ് കോർട്ട്, എല്ലാവിധ അവശ്യവസ്തുക്കളുടെയും വൻശേഖരമു​ൾപ്പെടുന്ന ഹൈപ്പർമാർക്കറ്റ്, ദൃശ്യവിസ്മയമെരുക്കുന്ന അത്യാധുനിക … Read more

‘5 ലക്ഷം വേണം’; 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോൺകോൾ

‘5 ലക്ഷം വേണം’; 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോൺകോൾ

കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ചു മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചു അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കുട്ടി ഞങ്ങളുടെ പക്കലുണ്ട്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകൂ എന്നായിരുന്നു ഫോണിൽ വിളിച്ചയാൾ കുട്ടിയുടെ അമ്മയോട് പറഞ്ഞത്. കുട്ടിയുടെ ബന്ധുക്കളാണ് ഇതുസംബന്ധിച്ച വിവരം മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയേയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. … Read more

കുസാറ്റ് ദുരന്തം; സ്‌കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പലിനെ മാറ്റി

കുസാറ്റ് ദുരന്തം; സ്‌കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പലിനെ മാറ്റി

കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ ഉണ്ടായ അപകടത്തിൽ നാലുപേർ മരിച്ച സംഭവത്തിൽ സ്‌കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പലിനെ മാറ്റി. രജിസ്‌ട്രാർക്ക് പ്രിൻസിപ്പൽ നൽകിയ കത്ത് പുറത്തായതിന് പിന്നാലെയാണ് നടപടി. സംഗീത നിശയ്‌ക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ടു നൽകിയ കത്താണ് പുറത്തായത്. ഡോ. ദീപക് കുമാർ സാഹുവിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി മാറ്റിയത്. അപകടം സംബന്ധിച്ച അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്നും വെള്ളിയാഴ്‌ച റിപ്പോർട് നൽകുമെന്നും വിസി അറിയിച്ചു. അതേസമയം, സംഭവത്തിൽ … Read more

ജപ്‌തി നോട്ടീസ്; കണ്ണൂരിൽ ക്ഷീരകർഷകൻ ജീവനൊടുക്കി

ജപ്‌തി നോട്ടീസ്; കണ്ണൂരിൽ ക്ഷീരകർഷകൻ ജീവനൊടുക്കി

കണ്ണൂർ: കണ്ണൂരിൽ ക്ഷീരകർഷകനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കൊളക്കാട് സ്വദേശി എംആർ ആൽബർട്ടാണ് (65) ആത്‍മഹത്യ ചെയ്‌തത്‌. ഇന്ന് രാവിലെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലാണ് ആൽബർട്ടിനെ കണ്ടെത്തിയത്. ബാങ്കിൽ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്‌തി നോട്ടീസ് വന്നിരുന്നു. പിന്നാലെയാണ് കർഷകൻ ജീവനൊടുക്കിയതെന്നാണ് വിവരം. ജില്ലാ ബാങ്കിന്റെ പേരാവൂർ ശാഖയിൽ നിന്ന് ആൽബർട്ട് രണ്ടു ലക്ഷത്തിലധികം രൂപയുടെ വായ്‌പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ നിന്നും കഴിഞ്ഞ ദിവസം ജപ്‌തി നോട്ടീസ് വന്നിരുന്നു. ഇതേ തുടർന്നാണ് … Read more