ആറളം ഫാമിനെ തരിശാക്കി കാട്ടാനക്കൂട്ടം; രണ്ടു ദിവസം കൊണ്ട് തകർത്തത് 50 തെങ്ങുകൾ
പ്രതീകാത്മക ചിത്രം കേളകം: ആറളം ഫാമിൽ കാട്ടാനക്കലിയിൽ കൃഷി ഭൂമി തരിശാവുന്ന ദയനീയ കാഴ്ച. ആറളം ഫാമിന്റെ നട്ടെല്ല് തകർക്കും വിധം കാട്ടാനകളുടെ ആക്രമണം തുടരുകയാണ്. ഫാമിന്റെ ഒന്നാം ബ്ലോക്കിൽ കഴിഞ്ഞ രാത്രി 30 തോളം തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തിയത്. ബ്ലോക്ക് രണ്ടിൽ 20 തെങ്ങുകളും. ബ്ലോക്ക് ആറിൽ 30 റബർ മരങ്ങളും കാട്ടാനകൾ നശിപ്പിച്ചതായി ആറളം ഫാമിങ് കോർപറേഷൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ നിധീഷ് കുമാർ അറിയിച്ചു. ഇവിടെ തെങ്ങുകൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. പാലപ്പുഴ പുഴയോട് … Read more