കണ്ണൂരിൽ വിമാനം കുറയുന്നു; ദുഃസ്ഥിതി നിയമസഭയിൽ
തിരുവനന്തപുരം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ദുഃസ്ഥിതി നിയമസഭയിൽ. കേന്ദ്ര സർക്കാർ ‘പോയന്റ് ഓഫ് കോൾ’ പദവി അനുവദിക്കാത്തത് മൂലം യാത്രക്കാരുണ്ടായിട്ടും സർവിസ് ചുരുങ്ങുകയാണെന്ന് ശ്രദ്ധക്ഷണിക്കൽ വേളയിൽ സജീവ് ജോസഫ് ചൂണ്ടിക്കാട്ടി. നാല് കമ്പനികളാണ് തുടക്കത്തിലുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ രണ്ട് കമ്പനികളുടെ സർവിസേ ഉള്ളൂ. പോയന്റ് ഓഫ് കോൾ പദവി ഇല്ലാത്തതിനാൽ അന്തർദേശീയ വിമാന കമ്പനികൾക്കൊന്നും സർവിസ് നടത്താനാവുന്നില്ല. ഉത്തര മലബാറിലെ ആയിരക്കണക്കിന് യാത്രക്കാരെയാണ് ഇത് ബാധിക്കുക. വിമാനത്താവളത്തിലേക്ക് കണ്ണൂരിൽനിന്നുള്ള റോഡ് പോലും പൂർണാർഥത്തിൽ സജ്ജമായിട്ടില്ല. യൂസർ ഫീസ് വർധിപ്പിച്ചതോടെ … Read more