Fri. Nov 1st, 2024

കണ്ണൂരിൽ വിമാനം കുറയുന്നു; ദുഃസ്​ഥിതി നിയമസഭയിൽ

കണ്ണൂരിൽ വിമാനം കുറയുന്നു; ദുഃസ്​ഥിതി നിയമസഭയിൽ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ദുഃ​സ്ഥി​തി നി​യ​മ​സ​ഭ​യി​ൽ. കേ​​ന്ദ്ര സ​ർ​ക്കാ​ർ ‘പോ​യ​ന്‍റ്​ ഓ​ഫ്​ കോ​ൾ’ പ​ദ​വി​ അ​നു​വ​ദി​ക്കാ​ത്ത​ത്​ മൂ​ലം യാ​ത്ര​ക്കാ​രു​ണ്ടാ​യി​ട്ടും സ​ർ​വി​സ്​ ചു​രു​ങ്ങു​ക​യാ​ണെ​ന്ന്​ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ വേ​ള​യി​ൽ സ​ജീ​വ്​ ജോ​സ​ഫ്​ ചൂ​ണ്ടി​ക്കാ​ട്ടി.

നാ​ല്​​ ക​മ്പ​നി​ക​ളാ​ണ്​ തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ ര​ണ്ട്​​ ക​മ്പ​നി​ക​ളു​ടെ സ​ർ​വി​സേ ഉ​ള്ളൂ. പോ​യ​ന്‍റ്​ ഓ​ഫ്​ കോ​ൾ പ​ദ​വി ഇ​ല്ലാ​ത്ത​തി​നാ​ൽ​ അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കൊ​ന്നും സ​ർ​വി​സ്​ ന​ട​ത്താ​നാ​വു​ന്നി​ല്ല. ഉ​ത്ത​ര മ​ല​ബാ​റി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​രെ​യാ​ണ്​ ഇ​ത്​ ബാ​ധി​ക്കു​ക. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള റോ​ഡ്​ പോ​ലും പൂ​ർ​ണാ​ർ​ഥ​ത്തി​ൽ സ​ജ്ജ​മാ​യി​ട്ടി​ല്ല. യൂ​സ​ർ ഫീ​സ്​ വ​ർ​ധി​പ്പി​ച്ച​തോ​ടെ ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ 2000 രൂ​പ വ​രെ വ​ർ​ധി​ച്ച​ സ്ഥി​തി​യാ​ണ്. സെൻറി​ന്​ 8.45 ല​ക്ഷം രൂ​പ നി​ര​ക്കി​ൽ 2300 ഏ​ക്ക​ർ ഭൂ​മി​യാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ​ഏ​റ്റെ​ടു​ത്ത്​ ന​ൽ​കി​യ​ത്.

വി​മാ​ന​ത്താ​വ​ളം ന​ഷ്ട​ത്തി​ൽ തു​ട​രു​​മ്പോ​ഴും എം.​ഡി​യു​ടെ വാ​ർ​ഷി​ക ശ​മ്പ​ളം 38.9 ല​ക്ഷ​ത്തി​ൽ​നി​ന്ന്​ 50.16 ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​ന്‍റെ കാ​ലം​വ​രെ വി​മാ​ന​ത്താ​വ​ളം സി.​എ.​ജി ഓ​ഡി​റ്റ്​ പ​രി​ധി​യി​ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴി​ല്ല. സ​ർ​ക്കാ​ർ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​ത്തി​ൽ പ്ര​വ​ർ​ത്തി​​ക്കു​മ്പോ​ഴും വി​വ​രാ​കാ​ശ​നി​യ​മം ബാ​ധ​ക​മ​ല്ലെ​ന്ന​താ​ണ്​ പു​തി​യ നി​ല​പാ​ട്. ​പോ​യ​ന്‍റ്​ ഓ​ഫ്​ കോ​ൾ പ​ദ​വി ല​ഭി​ക്കാ​ത്ത​ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തെ ബാ​ധി​ക്കു​ന്നു​​ണ്ടെ​ന്ന്​ മ​ന്ത്രി എം.​ബി. രാ​​​ജേ​ഷ്​ പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര ക​മ്പ​നി​ക​ൾ​ക്ക്​ മ​തി​യാ​യ വി​മാ​ന​ങ്ങ​ളി​ല്ലാ​ത്ത​ത്​ സ​ർ​വി​സ്​ കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പോ​യ​ന്‍റ്​ ഓ​ഫ്​ കോ​ൾ പ​ദ​വി​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ലി​യ ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. 2023 സെ​പ്​​റ്റം​ബ​ർ ഏ​ഴി​ന്​ വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ച പാ​ർ​ല​മെ​ന്‍റ്​ സ​മി​തി പോ​യ​ന്‍റ്​ ഓ​ഫ്​ കോ​ൾ പ​ദ​വി ശി​പാ​ർ​ശ ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!