മുൻ ഡിവൈ.എസ്.പി പി. സുകുമാരൻ ബി.ജെ.പിയിൽ

മുൻ ഡിവൈ.എസ്.പി പി. സുകുമാരൻ ബി.ജെ.പിയിൽ

ക​ണ്ണൂ​ർ: റി​ട്ട. ഡി​വൈ.​എ​സ്.​പി പി. ​സു​കു​മാ​ര​ൻ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി.​ജെ.​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അം​ഗ​ത്വം ന​ൽ​കി. സി.​പി.​എം നേ​താ​ക്ക​ളാ​യ പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും പ്ര​തി​ക​ളാ​യ ഷു​ക്കൂ​ർ വ​ധ​ക്കേ​സ്, കാ​രാ​യി രാ​ജ​നും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നും പ്ര​തി​ക​ളാ​യ ഫ​സ​ൽ വ​ധ​ക്കേ​സ് തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ൾ അ​ന്വേ​ഷി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പി. ​സു​കു​മാ​ര​ൻ. മ​ടി​ക്കൈ ബ​ങ്ക​ളം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം നി​ല​വി​ൽ ക​ണ്ണൂ​രി​ലാ​ണ് താ​മ​സം. ബി.​ജെ.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി … Read more

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽ

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽ

തളിപ്പറമ്പ്: ഓൺലൈൻ ട്രേഡിങ് ഇടപാടുമായി ബന്ധപ്പെട്ട് ഏഴിലോട് സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആലപ്പുഴ ചേർത്തല പള്ളിപ്പുറം സ്വദേശി സഞ്ജു ഗിരീഷ് (21), ചേർത്തല പൂച്ചാക്കൽ സ്വദേശികളായ സജ്ജാദലി(24), ഇന്ദ്രജിത്ത് (20) എന്നിവരെയാണ് കണ്ണൂർ റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.വി. ജോണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. ഏഴിലോട് റോസ് എയ്ഞ്ചൽ വില്ലയിലെ എഡ്‌ഗാർ വിൻസന്റിന്റെ പരാതിയിലാണ് അറസ്റ്റ് നടന്നത്. ഓൺലൈൻ ട്രേഡിങ് ഇടപാടുമായി ബന്ധപ്പെട്ട് തന്റെ 1,00,76,000 … Read more

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

കണ്ണൂർ: വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. വിരാജ്പേട്ട കുടക് സ്വദേശി ആദർശ്കുമാറിനെയാണ് (24) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂണിലാണ് പ്രവാസിയായ പള്ളിക്കുന്ന് സ്വദേശിക്ക് 43 ലക്ഷം രൂപ നഷ്ടമായത്. അമേരിക്കയിലെ ഷെയർ ട്രേഡിൽ നിക്ഷേപിച്ച് ഇരട്ടി പണം നൽകുമെന്നായിരുന്നു വാഗ്ദാനം. ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് പള്ളിക്കുന്ന് സ്വദേശി തട്ടിപ്പുസംഘത്തിന്റെ വലയിലായത്. കാർത്തികേയൻ ഗണേശനെന്ന പേരിലാണ് പ്രതി പ്രവാസിയുടെ പണം തട്ടിയത്. … Read more

മെഡിക്കല്‍ കോളജ് നവജാതശിശുക്കളുടെ ഐ.സി.യുവില്‍ വിഷപ്പാമ്പ്

മെഡിക്കല്‍ കോളജ് നവജാതശിശുക്കളുടെ ഐ.സി.യുവില്‍ വിഷപ്പാമ്പ്

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ വി​ഷ​പ്പാ​മ്പ്. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ഐ.​സി.​യു​വി​ന് പു​റ​ത്തി​രു​ന്ന കൂ​ട്ടി​രി​പ്പു​കാ​രാ​ണ് പാ​മ്പ് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന​ത് ക​ണ്ട​ത്. ഇ​വ​ര്‍ പ​രി​ഭ്രാ​ന്ത​രാ​യി ബ​ഹ​ളം വെ​ച്ച​പ്പോ​ള്‍ ഓ​ടി​യെ​ത്തി​യ​വ​ര്‍ പാ​മ്പി​നെ അ​ടി​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. വെ​ള്ളി​ക്കെ​ട്ട​ന്‍ എ​ന്ന വി​ഷ​പ്പാ​മ്പാ​ണി​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. നേ​ര​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്റെ എ​ട്ടാം നി​ല​യി​ലേ​ക്ക് പ​ട​ര്‍ന്നു​ക​യ​റി​യ കാ​ട്ടു​വ​ള്ളി​യി​ലൂ​ടെ മൂ​ര്‍ഖ​ൻ പാ​മ്പ് വാ​ര്‍ഡി​ലേ​ക്ക് ക​യ​റി​യ സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു. ചു​റ്റു​പാ​ടും പ​ട​ര്‍ന്നു​ക​യ​റി​യ കു​റ്റി​ക്കാ​ട്ടി​ലൂ​ടെ​യാ​ണ് പാ​മ്പ് ഐ.​സി.​യു​വി​ലേ​ക്ക് ക​ട​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 15 കു​ട്ടി​ക​ളും ന​ഴ്‌​സു​മാ​രു​മാ​ണ് … Read more

പെട്ടിപ്പാലം സമരത്തിലൂടെ ശ്രദ്ധേയയായ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

പെട്ടിപ്പാലം സമരത്തിലൂടെ ശ്രദ്ധേയയായ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

ന്യൂമാഹി: പുന്നോൽ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിൽ പ​ങ്കെടുത്ത് ശ്രദ്ധേയയായ പെൺകുട്ടി ട്രെയിൻ തട്ടിമരിച്ചു. പുന്നോൽ കുറിച്ചിയിൽ ‘ഹിറ’യിൽ പി.എം. അബ്ദുന്നാസർ -മൈമൂന (ഉമ്മുല്ല) ദമ്പതികളുടെ മകൾ ഇസ്സ (17) ആണ് മരിച്ചത്. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂൾ, വിളയാങ്കോട് ഇബ്നുഹൈത്തം അക്കാദമി വിദ്യാർഥിനിയാണ്. ഇന്ന് പുലർച്ചെ പുന്നോൽ ഹോട്ടൽ കോരൻസിന് സമീപമാണ് ഇസ്സയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. 2013ൽ ജനവാസ മേഖലയായ പുന്നോൽ പെട്ടപ്പാലത്ത് തലശ്ശേരി നഗരസഭയിലെ മാലിന്യം തള്ളുന്നതിനെതിരെ നടന്ന … Read more

പൊട്ടിയ പൈപ്പിന്റെ തകരാർ പരിഹരിച്ചു; വെള്ളമൊഴുകുന്നത് നിലച്ചു

പൊട്ടിയ പൈപ്പിന്റെ തകരാർ പരിഹരിച്ചു; വെള്ളമൊഴുകുന്നത് നിലച്ചു

ത​ല​ശ്ശേ​രി: കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​യ​തി​ന് പി​ന്നാ​ലെ ക​ട​ക​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ സം​ഭ​വ​ത്തി​ൽ ഒ​ടു​വി​ൽ ന​ട​പ​ടി. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച പൈ​പ്പ് പൊ​ട്ടി​യ ഭാ​ഗ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ ന​ട​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ത​ല​ശ്ശേ​രി ടി.​സി മു​ക്കി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​പൊ​ട്ടി​യ​ത്. റോ​ഡി​ൽ വെ​ള്ളം ത​ളം​കെ​ട്ടി​യ​തി​ന് പു​റ​മെ സ​മീ​പ​ത്തെ ക​ട​ക​ൾ​ക്കു​ള്ളി​ലും ഉ​റ​വ രൂ​പ​പ്പെ​ട്ടു. വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കി ക​ട​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. സു​ബൈ​റി​ന്റെ ടി​ൻ മേ​ക്ക​ർ, ര​ഞ്ജി​ത്തി​ന്റെ ടി.​കെ ബാ​റ്റ​റീ​സ്, അ​ജി​ത്തി​ന്റെ എ​സ്.​ജി ഡീ​സ​ൽ എ​ന്നീ ക​ട​ക​ളി​ലാ​ണ് … Read more