കുളത്തിൽ മുങ്ങിയ കുട്ടികളെ രക്ഷിച്ച വിദ്യാർഥികൾക്ക് നാടിന്റെ ആദരം
പാനൂർ: കിടഞ്ഞിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന വിദ്യാർഥികൾക്ക് രക്ഷകരായ രണ്ട് ഹൈസ്കൂൾ വിദ്യാർഥികൾക്ക് നാടിന്റെ ആദരം. കിടഞ്ഞിയിലെ ചീരോത്ത് ഹനീഫയുടെ മകൻ അഹ്നഫിനെയും കൂവ്വയിൽ സമീറിന്റെ മകൻ മുഹമ്മദ് സയാനെയുമാണ് കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ കിടഞ്ഞിയിലെ ചെറുവണ്ടിയിൽ ഹരീഷിന്റെ മകൻ ഹൃദുനന്ദും പന്തക്കൽ താഴെ കുനിയിൽ മഹിജയുടെ മകൻ ശ്രീഹരിയും ചേർന്ന് അസാമാന്യ ധൈര്യത്തിൽ രക്ഷിച്ചത്. എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അഹ്നഫും കിടഞ്ഞി യു.പി സ്കൂളിലെ ഏഴാം … Read more