വെൽനെസ് സെന്‍ററിലെ പീഡനം: യുവതിയെ അപമാനിക്കാൻ ശ്രമം; പൊലീസ് കേസെടുത്തു

വെൽനെസ് സെന്‍ററിലെ പീഡനം: യുവതിയെ അപമാനിക്കാൻ ശ്രമം; പൊലീസ് കേസെടുത്തു

പയ്യന്നൂർ: ഫിസിയോതെറാപ്പി ചെയ്യാനെത്തിയപ്പോൾ പീഡനത്തിനിരയായ യുവതിയെ നവ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. സംഭവത്തിൽ യുവതി മുഖ്യമന്ത്രിക്കും കണ്ണൂർ റൂറൽ പൊലീസ് മേധാവിക്കും പയ്യന്നൂർ ഡിവൈ.എസ്‌.പിക്കും പരാതി നൽകി 24 മണിക്കൂറുകൾക്കകം കേസെടുക്കുകയായിരുന്നു. പീഡനത്തിന് ഇരയാക്കപ്പെടുന്നവരുടെ ദൃശ്യങ്ങൾ തിരിച്ചറിയും വിധത്തിൽ സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും പ്രചരിപ്പിച്ചതിനും സ്ത്രീത്വത്തിനെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ച 12ഓടെയാണ് പയ്യന്നൂർ പഴയ ബസ് സ്‌റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യ വെൽനസ് ക്ലിനിക്, ഫിറ്റ്നസ് ആന്റ് ജിമ്മിൽ … Read more

പന്നിഫാമുകളിൽ പ്ലാസ്റ്റിക് മാലിന്യം; 30000 രൂപ പിഴ

പന്നിഫാമുകളിൽ പ്ലാസ്റ്റിക് മാലിന്യം; 30000 രൂപ പിഴ

പ​യ്യ​ന്നൂ​ർ: പ​ന്നി ഫാ​മു​ക​ളി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ണ്ടെ​ത്തി​യ​തി​ന് ഫാം ​ഉ​ട​മ​ക​ൾ​ക്ക് 30000 രൂ​പ പി​ഴ​യി​ട്ടു. ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പി​ന്‍റെ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ഴ​യി​ട്ട​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​തി​ന് പ​റ​വൂ​രി​ലെ എം.​എം ന്യൂ ​ഫാം ഉ​ട​മ​ക്ക് 10,000 രൂ​പ​യും, ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​ക്ക​ല​ർ​ത്തി ക​ല്ലു​വെ​ട്ട് കു​ഴി​യി​ൽ നി​ക്ഷേ​പി​ച്ച് മ​ണ്ണി​ട്ടു മൂ​ടി​യ​തി​നും മ​ലി​ന ജ​ലം ഒ​ഴു​ക്കി​വി​ട്ട​തി​നും നി​ര​പ്പേ​ൽ ഫാം ​ഉ​ട​മ എം.​എം അ​നി​ൽ​കു​മാ​റി​ന് 20,000 രൂ​പ​യു​മാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ജി​ല്ല​യി​ലെ … Read more

തുരത്തൽ യജ്ഞം: 21 ആനകളെ വനത്തിലേക്ക് കടത്തിവിട്ടു

തുരത്തൽ യജ്ഞം: 21 ആനകളെ വനത്തിലേക്ക് കടത്തിവിട്ടു

കേ​ള​കം: ആ​റ​ളം ഫാ​മി​ൽ ആ​ന തു​ര​ത്ത​ൽ യ​ജ്ഞം വി​ജ​യ​ത്തി​ൽ. 21 ആ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ട്ടു. ആ​റ​ളം ഫാ​മി​നെ​യും ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യെ​യും കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളു​ടെ പി​ടി​യി​ൽ​നി​ന്ന് മോ​ചി​പ്പി​ക്കാ​നു​ള്ള ദൗ​ത്യം വി​ജ​യ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന​താ​യി ദൗ​ത്യ​സം​ഘം അ​റി​യി​ച്ചു. ആ​റ​ളം ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ പ​തി​നെ​ട്ടേ​ക്ക​ർ, കോ​ട്ട​പ്പാ​റ ഭാ​ഗ​ത്തു​നി​ന്നും മൂ​ന്ന് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ​യാ​ണ് വ​ന​പാ​ല​ക ദൗ​ത്യ​സം​ഘം ആ​റ​ളം വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യ​ത്. ക​ണ്ണൂ​ർ ഡി.​എ​ഫ്.​ഒ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​നം വ​കു​പ്പ് റാ​പ്പി​ഡ് റ​സ്പോ​ൺ​സ് ടീം ​ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ ഷൈ​നി കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മൂ​ന്ന് കൂ​ട്ട​ങ്ങ​ളാ​യു​ണ്ടാ​യി​രു​ന്ന … Read more

പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് വ‍ഴിയാത്രക്കാരി മരിച്ചു

പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് വ‍ഴിയാത്രക്കാരി മരിച്ചു

കണ്ണൂർ: പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് വ‍ഴിയാത്രക്കാരി മരിച്ചു. മുണ്ടേരി സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. കണ്ണൂർ ഏച്ചൂരിലാണ് സംഭവം നടന്നത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ ലീതേഷ് ആണ് കാർ ഓടിച്ചിരുന്നത്.  റോഡിന്‍റെ സമീപത്തെ നടപ്പാതയോട് ചേർന്ന് നടന്നു പോവുകയായിരുന്ന ബീനയെ നിയന്ത്രണംവിട്ട കാർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബീന തെറിച്ചുവീണു. 

പീഡനം; വെൽനെസ് കേന്ദ്രം ഉടമ അറസ്റ്റിൽ

പീഡനം; വെൽനെസ് കേന്ദ്രം ഉടമ അറസ്റ്റിൽ

പ​യ്യ​ന്നൂ​ർ: ഫി​സി​യോ​തെ​റപ്പി ചെ​യ്യാ​നെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റി​ൽ. പ​യ്യ​ന്നൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു​സ​മീ​പ​ത്തെ ആ​രോ​ഗ്യ വെ​ൽ​നെസ് ക്ലി​നി​ക് -ജിം ​ഉ​ട​മ ശ​ര​ത് ന​മ്പ്യാ​ർ (42) ആ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ഫി​സി​യോ​തെ​റപ്പി ചെ​യ്യാ​നെ​ത്തി​യ യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ചി​കി​ത്സ​ക്കി​ടെ മു​റി അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യ​ശേ​ഷ​മാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് യു​വ​തി പ​യ്യ​ന്നൂ​ർ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. ശ​ര​ത് ന​മ്പ്യാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​യെ പ​യ്യ​ന്നൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡു … Read more

സുഹൃത്തിന്റെ വീട്ടിലെത്തിയ രണ്ട് പെൺകുട്ടികളെ പുഴയിൽ കാണാതായി

സുഹൃത്തിന്റെ വീട്ടിലെത്തിയ രണ്ട് പെൺകുട്ടികളെ പുഴയിൽ കാണാതായി

ഇരിട്ടി: വിവാഹമുറപ്പിച്ച സുഹൃത്തിന്റെ വീട്ടിൽ വിരുന്നെത്തിയ രണ്ട് കോളജ് വിദ്യാർഥിനികളെ പുഴയിൽ കാണാതായി. ഇരിട്ടിക്കടുത്ത പടിയൂർ പൂവംകടവിലാണ് സംഭവം. ഇരിക്കൂർ കല്യാട് സിബ്ഗ കോളജിലെ വിദ്യാർഥിനികളായ സൂര്യ, ശഹർബാന എന്നിവരാണ് ഒഴുക്കിൽപെട്ടത്. പുഴക്കരയിൽ കാഴ്ചകാണാനെത്തിയപ്പോൾ ഒരാൾ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നുവത്രെ. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കിൽപെട്ടത്. ഇന്ന് ​വൈകീട്ട് അഞ്ച്മണി​യോടെയാണ് അപകടം. ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും പരിശോധന നടത്തുകയാണ്. ഇരിക്കൂർ പൊലീസും സഥലത്തെത്തിയിട്ടുണ്ട്.