കവർച്ചക്കിടെ വീട്ടുകാരെ ആക്രമിച്ച പ്രതികൾ പിടിയിൽ
കണ്ണൂർ: ചാലാട് വീട്ടിൽ കവർച്ചക്കെത്തി വീട്ടമ്മയെയും മകനെയും ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. വലിയന്നൂർ മതുക്കോത്തെ ആനന്ദൻ (56), മരുമകൻ പി.വി. സൂര്യൻ (42) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. തമിഴ്നാട് സ്വദേശികളായ ഇരുവരും വർഷങ്ങളായി വലിയന്നൂരിലാണ് താമസം. ആക്രി സാധനങ്ങൾ പെറുക്കി വിൽപന നടത്തിയിരുന്ന ഇരുവരും നേരത്തെയും മോഷണകേസുകളിൽ ഉൾപ്പെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഘത്തിലെ ഒരാൾകൂടി അറസ്റ്റിലാകാനുണ്ട്. നാടിനെ നടുക്കിയ സംഭവത്തിൽ ഒരാഴ്ചക്കുള്ളിലാണ് പൊലീസ് മോഷ്ടാക്കളെ പിടികൂടിയത്. ചാലാട് അമ്പലത്തിന് സമീപം ഉപ്പടം … Read more