എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
തലശ്ശേരി: 1.40 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പൊലീസ് പിടിയിലായി. ഇല്ലിക്കുന്നിലെ വി. മുഹമ്മദ് നിഹാൽ, കൂത്തുപറമ്പ് പഴയനിരത്തിലെ മുഹമ്മദ് റിസ് വാൻ (30) എന്നിവരെയാണ് ധർമടം എസ്.ഐ ജെ. ഷജീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘം നിട്ടൂർ ബാലം മേൽപാലത്തിന് സമീപത്തുനിന്നാണ് എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയത്. പാലത്തിന് മുകളിൽ കാറിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ട യുവാക്കളോട് കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ ഒരാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കാറിൽനിന്ന് … Read more