കണ്ണപുരം സ്ഫോടനം; ഒമ്പതു വർഷമായി കൂടെയുണ്ട്; എല്ലാം ചെയ്തത് അയാളെന്ന് അനൂപ് മാലിക്കിന്റെ മൊഴി
അനൂപ് മാലിക് കണ്ണൂർ: ജില്ലയെ വിറപ്പിച്ച കണ്ണപുരം കീഴറ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യാസഹോദരനെ പഴിചാരി അറസ്റ്റിലായ അനൂപ് മാലിക്. കാഞ്ഞങ്ങാട്ട് അറസ്റ്റിലായ പ്രതിയെ കണ്ണൂർ എ.സി.പിയുടെ ചുമതലയുള്ള നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി. രാജേഷിന്റെ മേൽനോട്ടത്തിൽ കണ്ണപുരം ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് മൊഴി നൽകിയത്. തനിക്ക് ഒന്നും അറിയില്ല. ഒമ്പതു വർഷമായി അയാൾ കൂടെയുണ്ട്. എല്ലാം ചെയ്തത് അയാളാണ്. തുടങ്ങിയ കാര്യങ്ങളാണ് കൊല്ലപ്പെട്ട ഭാര്യാസഹോദരൻ മുഹമ്മദ് അഷമിനുമേൽ പഴിചാരി അനൂപ് … Read more